09 May Thursday

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

പത്തനംതിട്ട> എം സി റോഡില്‍ അടൂര്‍ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ എം സി റോഡിലായിരുന്നു അപകടം. ഒരു പെണ്‍കുട്ടിയും ബസ് ഡ്രൈവറും വാഹനത്തില്‍ കുടുങ്ങിയിരുന്നു. ഇവരെ അഗ്‌നിരക്ഷാസേന  കമ്പി മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്.

 രണ്ട് പേര്‍ക്കും നിസാരമായ പരിക്കുകളാണുള്ളത്. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top