26 April Friday

വൈറോളജിയിൽ കുതിച്ചുചാട്ടത്തിന്‌ കേരളം ; ലൈഫ്‌ സയൻസ്‌ പാർക്കിൽ ലബോറട്ടറി കെട്ടിട സമുച്ചയം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022



തിരുവനന്തപുരം
സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ്‌ പാർക്കായ തോന്നയ്‌ക്കലിലെ ‘ബയോ 360' ൽ  വൈറോളജി ലാബോറട്ടറി കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. മങ്കിപോക്‌സ്  ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്രയടിയിലെ കെട്ടിട സമുച്ചയം കെഎസ്‌ഐഡിസി  സജ്ജമാക്കിയത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി)  ഉടൻ കൈമാറും.

ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഐഎവി ആരംഭിച്ചിട്ടുണ്ട്. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്ന നൂതനസൗകര്യങ്ങളുണ്ടാകും.സമുച്ചയത്തിൽ ബയോ സേഫ്റ്റി -2 കാറ്റഗറിയിലുള്ള 16 ലാബ്‌ സജ്ജീകരിക്കാനുള്ള പ്രവർത്തനം ഐഎവി നടത്തിവരികയാണ്. ഇവയുൾപ്പെടെ 22  ലാബ്‌ 18 മാസംകൊണ്ട് പൂർണ സജ്ജമാകും.

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top