27 April Saturday

ജനപക്ഷ സാമ്പത്തികനയങ്ങൾ നടപ്പാക്കണം: പ്രൊഫ. സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ആലുവ> ജനപക്ഷ, വികസന കാഴ്ചപ്പാടിൽ ഊന്നിയുള്ള സാമ്പത്തികനയങ്ങളാണ്‌ ബാങ്കുകൾ നടപ്പാക്കേണ്ടതെന്ന്‌ പ്രൊഫ. സി രവീന്ദ്രനാഥ്‌ പറഞ്ഞു. അത്തരം നയങ്ങൾക്കാണ്‌ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാകാൻ കഴിയുക. സാധാരണക്കാരന് ഗുണമാകുന്ന സമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും സി രവീന്ദ്രനാഥ് പറഞ്ഞു.
ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) 15–--ാം ദേശീയ സമ്മേളനം ആലുവ പ്രിയദർശിനി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാഫ് യൂണിയൻ ദേശീയ പ്രസിഡന്റ് പി എൻ നന്ദകുമാരൻനായർ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി എച്ച് വിനിത പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, ആലുവ നഗരസഭാ കൗൺസിലർ ശ്രീലത വിനോദ്കുമാർ, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ, സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, സ്റ്റാഫ് യൂണിയൻ ദേശീയ ട്രഷറർ വി രാജേഷ്, വൈസ് പ്രസിഡന്റ് എം വി രാധാകൃഷ്ണൻ, ജനറൽ കൺവീനർ പി വൈ വർഗീസ്, ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രസിഡന്റ് പി എൻ നന്ദകുമാരൻനായർ പതാക ഉയർത്തി.

വി രാജേഷ്                                 പി എച്ച് വിനിത                     എൻ എൻ ബൈജു

വി രാജേഷ് പി എച്ച് വിനിത എൻ എൻ ബൈജു

 

ഭാരവാഹികൾ:  വി രാജേഷ് (പ്രസിഡന്റ്), പി എച്ച് വിനിത (ജനറൽ സെക്രട്ടറി), എൻ എൻ ബൈജു (ട്രഷറർ), കെ രാമപ്രസാദ് (സെക്രട്ടറി), പി വൈ വർഗീസ്‌, പി ഒ ജോസഫ്‌, പി കെ ഗായത്രി (വൈസ്‌ പ്രസിഡന്റുമാർ), എം കെ രാഗേഷ്‌ (ഓർഗനൈസിങ്‌ സെക്രട്ടറി), റുഡോൾഫ്‌ ജോർജ്‌, സി എ സരസൻ, എസ്‌ ധർമേഷ്‌, വി സുനിൽജോൺ, പി വി ദിനുരാജ്‌, ജി രാജേഷ്‌കുമാർ (അസിസ്‌റ്റന്റ്‌ സെക്രട്ടറിമാർ). 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top