27 April Saturday

കുട്ടി മാമാ... ഞാൻ ഞെട്ടിയില്ല; ഗവർണറെ ‘എയറിലാ’ക്കി സമൂഹമാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം> സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിടുമെന്ന വീരവാദം ചീറ്റിയതോടെ ഗവർണറെ ‘എയറിലാ’ക്കി സമൂഹമാധ്യമങ്ങൾ. ‘വെടി പൊട്ടു’മെന്നു കരുതി കാത്തിരുന്ന് നിരാശരായവർ ട്രോൾ മഴയായ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘കോഴി കോട്ടുവാ ഇട്ടതുപോലെ’ –ഗവർണറുടെ വാർത്താസമ്മേളനത്തെക്കുറിച്ചുള്ള കാനം രാജേന്ദ്രന്റെ കമന്റാണ്‌ ഏറ്റവും കൂടുതൽപേർ ഏറ്റെടുത്തത്.

‘ഇതാണാ രേഖ’ എന്ന തലക്കെട്ടോടെ മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ട വീഡിയോയിൽ വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ കഥാപാത്രവുമായാണ് ഗവർണറെ ഉപമിക്കുന്നത്. ‘കുട്ടി മാമാ... ഞാൻ ഞെട്ടിയില്ല മാമാ...’എന്നാണ് എം എം മണിയുടെ കമന്റ്. ‘സ്വപ്നയായിരുന്നു ഭേദം’ എന്ന് ഒട്ടേറെപ്പേർ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘പ്രസ് മീറ്റിൽ ലെെവ് ആത്മഹത്യ’യെന്ന പരിഹാസവും നിറഞ്ഞു. ‘ബോംബ് പൊട്ടും എന്ന് പ്രതീക്ഷിച്ച മാപ്രകൾക്ക് കിട്ടിയത് പൊട്ടിയ കാക്കിനിക്കറിന്റെ വള്ളി’ എന്നിങ്ങനെയും വിമർശങ്ങൾ നീണ്ടു. ഉണ്ടയില്ലാ വെടി, നനഞ്ഞ ഏറുപടക്കം തുടങ്ങിയ പ്രയോഗങ്ങളും നിറഞ്ഞു. 

‘ഗവർണർ സ്റ്റേറ്റിന്റെ ഹെഡാണ്. കേന്ദ്രത്തിന്റെ നോമിനേറ്റഡ് ഹെഡ്. ഉപദേശങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടവൻ. കളിക്കളത്തിൽ ഇറങ്ങാൻ വഴിയില്ലാത്ത കളിയുടെ രക്ഷാധികാരി. ഇടയ്ക്ക് ഇറങ്ങിക്കളിക്കുമ്പോൾ ക്ലീൻ ബൗൾഡാകുന്നത് എന്തു കഷ്ടമാണ്’ എന്നാണ് മുൻ മാധ്യമപ്രവർത്തകൻ അരുൺ കുമാറിന്റെ കമന്റ്.

‘താൻ ഗവർണറായിരിക്കുന്ന സംസ്ഥാനത്തെക്കുറിച്ച് പഠിക്കാൻ അൽപ്പംകൂടി സമയം ചെലവാക്കണം. ഇവിടത്തെ മനുഷ്യരുടെ ബുദ്ധി, വിവേകം *i mean’. എന്നാണ് മാധ്യമപ്രവർത്തകൻ പ്രമോദ് രാമന്റെ പരിഹാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top