26 April Friday

ദത്ത്‌ നടപടി നിയമപ്രകാരം; അനുപമയുടേതാണ്‌ കുഞ്ഞെങ്കിൽ തിരികെ ലഭിക്കാൻ ഇടപെടും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

തിരുവനന്തപുരം > പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത്‌ നൽകിയ സംഭവത്തിൽ നടപടികൾ നിയമപ്രകാരമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ഇത്‌ സംബന്ധിച്ച്‌ വനിതാ  ശിശുക്ഷേമ ഡയറക്‌ടർ ഉടൻ റിപ്പോർട്ട്‌ നൽകും. പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ല​ഭി​ക്കു​ന്ന കു​ഞ്ഞി​നെ മു​പ്പ​ത് ദി​വ​സം ക​ഴി​ഞ്ഞ് ആ​രും അ​ന്വേ​ഷി​ച്ച് വ​ന്നി​ല്ലെ​ങ്കി​ല്‍ ദ​ത്ത് ന​ല്‍​കാ​വു​ന്ന​താ​ണ്. ഈ ​കു​ഞ്ഞി​നെ അ​ന്വേ​ഷി​ച്ച് ആ​രും എ​ത്തി​യി​ല്ലെ​ന്ന് മന്ത്രി അറിയിച്ചു. അ​തേ​സ​മ​യം, കു​ഞ്ഞ് അ​നു​പ​മ​യു​ടേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒ​ക്‌ടോ​ബ​ര്‍ 23ന് ​ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ ല​ഭി​ച്ചു. ഒ​രു കു​ഞ്ഞി​നെ രാ​ത്രി​യും ഒ​രു കു​ഞ്ഞി​നെ പ​ക​ലു​മാ​ണ് ല​ഭി​ച്ച​ത്.

ഒ​ക്‌ടോ​ബ​ര്‍ 23ന് ​ല​ഭി​ച്ച ഒ​രു കു​ഞ്ഞി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ അ​ത് അ​നു​പ​മ​യു​ടെ കു​ഞ്ഞ് അ​ല്ലെ​ന്ന് തെ​ളി​ഞ്ഞു. മ​റ്റൊ​രു​ കു​ഞ്ഞി​നെ​യാ​ണ് ന​ട​പ​ടി​ക്രമങ്ങ​ള്‍ പാ​ലി​ച്ച് ആ​ന്ധ്ര​യി​ലെ ദ​മ്പ​തി​ക​ള്‍​ക്ക് ദ​ത്ത് ന​ല്‍​കി​യ​ത്. ഈ ​കു​ഞ്ഞ് ഇ​പ്പോ​ഴും അ​നു​പ​മ​യു​ടെ​താ​ണോ​യെ​ന്ന് അ​റി​യി​ല്ല. വ​നി​താ​ശി​ശു​ക്ഷേ​മ സ​മി​തി സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കേ​സ് ന​ട​പ​ടി​ക​ള്‍ കോ​ട​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഈ ​വി​ഷ​യം സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top