02 May Thursday

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം: 13 എബിവിപിക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കുന്നംകുളം>  കിഴൂർ ശ്രീ വിവേകാനന്ദ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച  13 എബിവിപിക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്  കേസെടുത്തു. ചെയർപേഴ്സൺ സ്ഥാനാർഥിയടക്കമുള്ള 4 എബിവിപി നോമിനേഷൻ സ്‌ക്രൂട്ടിനിയിൽ തള്ളിയതിനെ തുടർന്ന്  പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയിൽ  കയറി മുഴുവൻ  നോമിനേഷനുകളും  കീറിക്കളഞ്ഞ സംഭവത്തിലാണ് എബിവിപിക്കാർക്കെതിരെ കുന്നംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. 
 
8 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയുമാണ്   കേസെടുത്തത്.  പൊതുമുതൽ നശിപ്പിച്ചതിനും അധ്യാപകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.  സംഭവത്തിൽ 8 എബിവിപി  പ്രവർത്തകരെ കോളേജിൽനിന്ന് അന്വേഷണ വിധേയമായി താൽക്കാലികമായി പുറത്താക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top