26 April Friday

വികസനം വഴിമുടക്കാൻ യുഡിഎഫിനും കൂട്ടർക്കുമാവില്ല: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

കുന്നംകുളം > കേരളത്തിന്റെ  വികസന പ്രവൃത്തികൾ  വഴിമുടക്കാൻ യുഡിഎഫിനും കൂട്ടർക്കും ആവില്ലെന്ന്‌ സിപി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു.  കോൺഗ്രസ്‌,  ലീഗ്‌,  ബിജെപി, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയവർ  ഒന്നിച്ചു നിന്നാലും  വികസനക്കുതിപ്പ്‌ തടയാനാവില്ല. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്രവും കേരളവും ജനപക്ഷത്തിലെ താരതമ്യം എന്ന വിഷയത്തിൽ കുന്നംകുളത്ത്‌ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റെയിൽനടപ്പാക്കാൻഅനവദിക്കില്ലെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻപറയുന്നത്‌. സുധാകരന്റെ വലിപ്പം അതിന്‌ തികയില്ല. ദേശീയ പാത വികസനത്തിൽ ഇതുപോലെ തടസ്സങ്ങൾപലരും സൃഷ്‌ടിച്ചിരുന്നു. എന്നാൽയഥാർഥ വിലയുടെ മൂന്നും നാലിരട്ടി വില നൽകിയാണ്‌ ഭൂമി ഏറ്റെടുത്തത്‌. കെ റെയിലിന്‌ സ്ഥലം ഏറ്റെടുക്കുമ്പോഴും സ്ഥലം നഷ്‌ടപ്പെടുന്നവർക്ക്‌  മികച്ച നഷ്ടപരിഹാരം നൽകും. വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ നഷ്ടപരിഹാരസംഖ്യക്ക്‌ പുറമെ നാലരലക്ഷം അധികസംഖ്യ നൽകും. ഇത്‌ തിരിച്ചറിയുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവർ സമരരംഗത്തുണ്ടാവില്ല. അത്‌ സുധാകരൻ തിരിച്ചറിയണം.

രാജ്യത്ത്‌  മോദി സർക്കാർ കേവല സ്വകാര്യവൽക്കരണമല്ല, പകരം പൊതുസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ കൈമാറുകയാണ്‌. പ്രതിരോധമേഖലയിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ വിൽപ്പനച്ചരക്കാക്കുന്നു. ബിഎസ്‌എൻഎൽ, എൽഐസി തുടങ്ങി ലാഭകരമായ സ്ഥാപനങ്ങളെ വിൽക്കുന്നു. ശതകോടീശ്വരരുടെ  വരുമാന വർധനയിൽ  രാജ്യം ലോകത്തിന്‌ മുന്നിലാണ്‌. അതേസമയം രാജ്യം ദരിദ്രവൽക്കരിക്കുകയാണ്‌. എന്നാൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്‌ മിണ്ടുന്നില്ല. കാരണം കോൺഗ്രസ്‌ തുടങ്ങിവച്ച നയങ്ങളാണ്‌ ബിജെപി നടപ്പാക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ബഥനി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻഎംഎൽ എ അധ്യക്ഷനായി.ഡോ പി കെ ബിജു,  പ്രൊഫ. സി. രവീന്ദ്രനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, പി ബി അനൂപ്, നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ ആൻസി വില്യംസ്, ഇടതുപക്ഷ സഹയാത്രികൻ ടി സോമശേഖരൻ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു സ്വാഗതവും  ഏരിയ സെക്രട്ടറി എം എൻ സത്യൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top