27 April Saturday

എസി റോഡിൽ ഫ്ലൈഓവറുകളുടെ പ്രവൃത്തി; 3 ദിവസം 
ഗതാഗതനിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
ആലപ്പുഴ > എസി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഫ്ലൈഓവറുകളുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
 
മങ്കൊമ്പ് ഫ്ലൈഓവറിന്റെ ഡയഫ്രം കോൺക്രീറ്റിങ്‌ ബുധൻ രാത്രി 9.30 മുതൽ 12 വരെ നടത്തും. ഈ സമയത്ത് വാഹനങ്ങൾ തിരുവല്ല-–- അമ്പലപ്പുഴവഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്ന്‌ അമ്പലപ്പുഴ-–-തിരുവല്ല വഴിയും പോകണം.
 
പണ്ടാരക്കളം ഫ്ലൈഓവറിന്റെ ഗർഡർ കോൺക്രീറ്റിങ്‌ വ്യാഴം പകൽ രണ്ടുമുതൽ മൂന്നുവരെയും സ്ലാബ് കോൺക്രീറ്റിങ്‌ രാത്രി ഒമ്പതുമുതൽ വെള്ളി രാവിലെ ആറുവരെയും നടത്തും. ഈ സമയത്ത്‌ വാഹനങ്ങൾ  പെരുന്ന-–-തിരുവല്ല-–-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-–-ചമ്പക്കുളം–എസ്എൻ കവല വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്ന്‌ അമ്പലപ്പുഴ–-തിരുവല്ല വഴിയോ എസ്എൻ കവല–--ചമ്പക്കുളം– പൂപ്പള്ളി  വഴിയോ പോകണമെന്ന്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top