26 April Friday

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

വെബ് ഡെസ്‌ക്‌Updated: Saturday Nov 14, 2020

കാറ്റഗറി നമ്പർ 120/17 തൃശൂർ ജില്ലയിൽ വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ

തസ്തികയുടെ 2019 മെയ് മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 10, 11, 12, 17, 18 തിയതികളിൽ എറണാകുളം ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ട് ചോറ്റാനിക്കരയിൽ രാവിലെ ആറുമുതൽ നടത്തും. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റ്, തിരിച്ചറിയിൽ രേഖ എന്നിവയുമായി നിശ്ചിത തിയതിയിൽ രാവിലെ ആറിന്  ഗ്രൗണ്ടിൽ ഹാജരാകണം.

സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽനിന്നും തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി ലഭ്യമാകുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാർഥികളെ കായികക്ഷമതാ പരീക്ഷയിൽ               പങ്കെടുപ്പിക്കില്ല. 

2017 മെയ്‌ 30 ന്റെ  ഗസറ്റ് വിജ്ഞാപന പ്രകാരം കാറ്റഗറി നമ്പർ 120/17 ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ തസ്തികയുടെ പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പിനായി 2019 ആഗസ്‌ത്‌ 26ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും എറണാകുളം ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നവംബർ 18, 19, 24  തിയതികളിൽ രാവിലെ ആറിന്‌ നടത്തും.

ഉദ്യോഗാർഥികൾക്ക് എസ്എംഎസ്/പ്രൊഫൈൽ സന്ദേശം വഴി അറിയിപ്പ് നൽകി.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം.  നിർദേശപ്രകാരം അസ്സൽ ലൈസൻസ്, ഡ്രൈവിങ്‌ പർടിക്കുലേഴ്സ്, പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം രാവിലെ ആറിന്‌മുമ്പ്‌ ടെസ്റ്റിന് 24 മണിക്കൂർ മുമ്പെടുത്ത കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ്‌ സഹിതം വെരിഫിക്കേഷൻ കേന്ദ്രത്തിൽ ഹാജരാകണം. ഉദ്യോഗാർഥികൾ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ പേരോ, ലോഗോയോ ഉള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. 

കണ്ണൂർ, കാസർകോട്‌  ജില്ലകളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 19, 20 തിയതികളിൽ രാവിലെ ആറുമുതൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് മൊബൈൽ എസ്എംഎസ്/പ്രൊഫൈൽ സന്ദേശം  വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ

പരീക്ഷക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനുള്ളിൽ സർക്കാർ/സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കററ്‌ ഹാജരാക്കണം.

കോവിഡ് നെഗറ്റീവ് ർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാർഥികളെ പരീക്ഷയി പങ്കെടുപ്പിക്കുന്നതല്ല. അഡ്മിഷ ടിക്കറ്റ്, അസ്സ ഡ്രൈവിങ്ലൈസൻസ്, കമീഷ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയ രേഖ എന്നിവ സഹിതം ഉദ്യോഗാർഥികൾ  രാവിലെ ആറിന്കണ്ണൂ പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top