27 April Saturday

പിഎസ്‌സി: വിവിധ തസ്‌തികകളിലേക്ക് ഒഎംആര്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 92/2016 പ്രകാരം ഹോമിയോപതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പര്‍ 138/2017 പ്രകാരം ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 139/2017 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 278/2017 പ്രകാരം തുറമുഖ വകുപ്പില്‍ ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്നലര്‍, കാറ്റഗറി നമ്പര്‍ 280/2017 പ്രകാരം ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ ലബോറട്ടറി അറ്റന്‍ഡര്‍, കാറ്റഗറി നമ്പര്‍ 349/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), തിരുവനന്തപുരം ജില്ലയില്‍ പോലീസ് വകുപ്പില്‍ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് ബറ്റാലിയന്‍) കാറ്റഗറി നമ്പര്‍ 626/2017 പ്രകാരം (എന്‍സിഎ-മുസ്ലീം), കാറ്റഗറി നമ്പര്‍ 627/2017 പ്രകാരം (എന്‍സിഎ-എല്‍സി/എഐ), കാറ്റഗറി നമ്പര്‍ 628/2017 പ്രകാരം (എന്‍സിഎ-ഈഴവ), കാറ്റഗറി നമ്പര്‍ 629/2017 പ്രകാരം (എന്‍.സി.എ.-എസ്.ടി.), കാറ്റഗറി നമ്പര്‍ 630/2017 പ്രകാരം (എന്‍സിഎ-എസ്‌സി), കാറ്റഗറി നമ്പര്‍ 631/2017 പ്രകാരം (എന്‍സിഎ-എസ്‌ഐയുസി നാടാര്‍), കാറ്റഗറി നമ്പര്‍ 632/2017 പ്രകാരം (എന്‍സിഎ- ഒഎക്‌സ്), കാറ്റഗറി നമ്പര്‍ 633/2017 പ്രകാരം (എന്‍സിഎ-ധീവര), കാറ്റഗറി നമ്പര്‍ 634/2017 പ്രകാരം (എന്‍സിഎ-വിശ്വകര്‍മ്മ), കാറ്റഗറി നമ്പര്‍ 11/2018 പ്രകാരം വിവിധ വകുപ്പുകളില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്ക് 2018 നവംബര്‍ 10 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും, കാറ്റഗറി നമ്പര്‍ 369/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ്) തസ്തികയ്ക്ക് 2018 നവംബര്‍ 13 നും, കാറ്റഗറി നമ്പര്‍ 374/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍സ്) തസ്തികയ്ക്ക് 2018 നവംബര്‍ 22 നും രാവിലെ 7.30 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 417/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍, കാറ്റഗറി നമ്പര്‍ 325/2017 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്‌സിങ് (തസ്തികമാറ്റം വഴിയുള്ള നിയമനം), കാറ്റഗറി നമ്പര്‍ 419/2016 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി, കാറ്റഗറി നമ്പര്‍ 421/2016 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍ തസ്തികകള്‍ക്ക് 2018 നവംബര്‍ 14, 15, 16  തീയതികളിലും, കാറ്റഗറി നമ്പര്‍ 422/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി  തസ്തികയ്ക്ക് 2018 നവംബര്‍ 16 നും, കാറ്റഗറി നമ്പര്‍ 428/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മൈക്രോബയോളജി  തസ്തികയ്ക്ക് 2018 നവംബര്‍ 28, 29, 30 തീയതികളിലും  പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
 
എന്‍ഡുറന്‍സ് ടെസ്റ്റ്

തിരുവനന്തപുരം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 340/2016 പ്രകാരം സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ് 2018 നവംബര്‍ 12, 13, 14 തീയതികളില്‍ രാവിലെ 5.30 മണി മുതല്‍ വെട്ടുറോഡ് (കഴക്കൂട്ടം) -പോത്തന്‍കോട് ബൈപ്പാസ് റോഡില്‍ സൈനിക സ്‌കൂളിന് സമീപം വെച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ശാരീരിക അളവെടുപ്പ്

കാറ്റഗറി നമ്പര്‍ 354/2016 പ്രകാരം വനം വകുപ്പില്‍ റിസര്‍വ്/ഡിപ്പോ വാച്ചര്‍ മുതലായ തസ്തികകളിലേക്ക് അതാത് ജില്ലാ ഓഫീസുകളില്‍ നടന്ന ശാരീരിക അളവെടുപ്പില്‍ അണ്‍ഫിറ്റ് ആയി അപ്പീല്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള (ആലപ്പുഴ ഒഴികെ) 6 ജില്ലകളുടെ റീമെഷര്‍മെന്റ് ടെസ്റ്റ് നവംബര്‍ 13 നും തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 7 ജില്ലകളുടെത് നവംബര്‍ 14 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. 

ഒഎംആര്‍ ഉത്തരക്കടലാസ് നീക്കം ചെയ്യുന്നു
 
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആഫീസിലെ റിക്കാര്‍ഡുകളുടെ സൂക്ഷിപ്പും നശിപ്പിക്കലും സംബന്ധിച്ച ചട്ടങ്ങളില്‍ അനുശാസിക്കുംപ്രകാരം നീക്കം ചെയ്തു വില്‍ക്കുവാന്‍ ഉത്തരവായ ഒഎംആര്‍ ഉത്തരക്കടലാസുകളുടെ ലിസ്റ്റ് പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top