04 May Saturday

പിഎസ്‌സി: ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 28, 2018

തിരുവനന്തപുരം > കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 16/2018 (എന്‍സിഎ-എല്‍സി/എഐ) പ്രകാരം ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 2018 ഡിസംബര്‍ 4 ന് കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ചും, കാറ്റഗറി നമ്പര്‍ 30/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി (എന്‍സിഎ-എല്‍സി/എഐ) തസ്തികയ്ക്ക്് 2018 ഡിസംബര്‍ 5 ന് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ചും, കാറ്റഗറി നമ്പര്‍ 20/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോതെറാപ്പി തസ്തികയ്ക്ക്് 2018 ഡിസംബര്‍ 6 ന്  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് രാവിലെ 10.00 മുതല്‍ 12.15 വരെ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.   

ഇന്റര്‍വ്യൂ
തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 245/2016 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 നവംബര്‍ 30 ന്  പിഎസ്‌സി എറണാകുളം മേഖലാ ഓഫീസില്‍ വച്ചും, പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 245/2016 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 നവംബര്‍ 30 ന്  പിഎസ്‌സി എറണാകുളം മേഖലാ ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 195/2017 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (ജൂനിയര്‍) (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 നവംബര്‍ 29 നും, കാറ്റഗറി നമ്പര്‍ 230/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ പൊളിറ്റിക്കല്‍ സയന്‍സ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 ഡിസംബര്‍ 5 നും, കാറ്റഗറി നമ്പര്‍ 324/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്‌സിങ് (നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 423/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോഡയഗ്നോസിസ,് കാറ്റഗറി നമ്പര്‍ 430/2016 പ്രകാരം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ തസ്തികകള്‍ക്ക് 2018 ഡിസംബര്‍ 5, 6, 7 തീയതികളിലും, കാറ്റഗറി നമ്പര്‍ 247/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ്   തസ്തികയ്ക്ക് 2018 ഡിസംബര്‍ 5, 6, 7, 12, 13, 14, 19, 20, 21 തീയതികളിലും, കാറ്റഗറി നമ്പര്‍ 607/2017 പ്രകാരം മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട് (നാലാം എന്‍സിഎ-എസ്‌സി) തസ്തികയ്ക്ക് 2018 ഡിസംബര്‍ 6, 7 തീയതികളിലും, കാറ്റഗറി നമ്പര്‍ 162/2016 പ്രകാരം നിയമസഭാ സെക്രട്ടേറിയറ്റിലെ പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 2018 ഡിസംബര്‍ 7 നും, കാറ്റഗറി നമ്പര്‍ 17/2016 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്) തസ്തികയ്ക്ക് 2018 ഡിസംബര്‍ 19, 20, 21 തീയതികളിലും, കാറ്റഗറി നമ്പര്‍ 510/2017 പ്രകാരം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒന്നാം എന്‍സിഎ-മുസ്ലീം) തസ്തികയ്ക്ക് 2018 ഡിസംബര്‍ 21 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
 
ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 106/2017 പ്രകാരം കേരള ഡ്രഗ്‌സ്‌കണ്‍ട്രോള്‍ വകുപ്പില്‍ എല്‍.ഡി.ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് 2018 ഡിസംബര്‍ 3 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

പ്രായോഗിക പരീക്ഷ
പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 16/2014 പ്രകാരം ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി) തസ്തികയുടെ പ്രായോഗിക പരീക്ഷ 2018 നവംബര്‍ 28, 29, 30 തീയതികളിലായി ജില്ലാ ആംഡ് റിസര്‍വ്വ് പോലീസ് ഗ്രൗണ്ട് കല്ലേക്കാട് വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

വകുപ്പുതല വാചാപരീക്ഷ

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് (സെപ്റ്റംബര്‍ 2018) ജൂനിയര്‍ മെമ്പര്‍മാര്‍ക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവര്‍ ആന്‍ഡ് ഹയര്‍) യഥാക്രമം 2018 ഡിസംബര്‍ 19, 20 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top