26 April Friday

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 52/2013 പ്രകാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ അക്കൗണ്ടന്റ് തസ്തികയ്ക്ക് 2018 ജനുവരി 18 ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 
ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 2195/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ബയോളജി (പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയിലേക്ക് 2018 ജനുവരി 25 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ കോഴിക്കോട് പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 216/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്‌ട്രോഡയഗ്നോസ്റ്റിക്) തസ്തികയ്ക്ക് 2018 ജനുവരി 15 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും, പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (174/2015, 349/2016, 393/2016എന്‍സിഎ എസ്‌സി), ഫീമെയില്‍ വാര്‍ഡന്‍ (93/2015), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്റ്റോര്‍ കീപ്പര്‍ (5/2017), കെ.എസ്.ആര്‍.ടി.സി.യില്‍ സ്റ്റോര്‍ ഇഷ്യൂവര്‍ ഗ്രേഡ്2 (377/2016 എന്‍സിഎ ഒഎക്‌സ്), സാമൂഹ്യനീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ്1 (എന്‍സിഎ ഒബിസി), റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (348/2017 പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്)    എന്നീ തസ്തികകള്‍ക്ക് 2018 ജനുവരി 20 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദേ്യാഗാര്‍ത്ഥികള്‍ക്ക്   ഒടിആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

 അഡ്‌മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
കാറ്റഗറി നമ്പര്‍ 353/2016 പ്രകാരം ജൂഡീഷ്യല്‍ വകുപ്പില്‍ പ്രോസസ് സെര്‍വര്‍ (കൊല്ലം, കാസര്‍ഗോഡ്), എന്‍സിഎഎല്‍സി ഇടുക്കി(329/2016) എന്നീ തസ്തികകളിലേക്ക് 2018 ഫെബ്രുവരി 10 ന് നടക്കുന്ന പൊതു പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് 08.01.2018 മുതല്‍ 10.2.2018 ഉച്ചയ്ക്ക് 1.30 മണി വരെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

വകുപ്പുതലപരീക്ഷ
സെപ്റ്റംബര്‍ 2017 ലെ ഡിവിഷണല്‍ അക്കൗണ്ടന്റ് വകുപ്പുതല പരീക്ഷ 2018 ജനുവരി 29,30 തീയതികളില്‍ രാവിലെ 9 മണി മുതല്‍ 11.30 പിഎസ്‌സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലെ പരീക്ഷാ ഹാളില്‍ നടക്കുന്നു.  സിലബസും ടൈംടേബിളും കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.  ഉദ്യോഗാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്.
 
ഓപ്ഷണല്‍ വിഷയങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തണം
കാറ്റഗറി നമ്പര്‍ 544/2017 പ്രകാരം വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തിലെ 8ാം ഖണ്ഡികയില്‍ ചേര്‍ത്തിട്ടുള്ള പ്രകാരം ഓപ്ഷണല്‍ വിഷയങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഓപ്ഷണല്‍ വിഷയങ്ങള്‍ രേഖപ്പെടുത്താതെ അ
പേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അവസാന തീയതിയായ 17.01.2018 നകം ഓപ്ഷന്‍ രേഖപ്പെടുത്തേണ്ടതാണ്.  അല്ലാതെയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.  

 ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 636/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക് ഷോപ്പ്  ഇന്‍സ്ട്രക്ടര്‍ / ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്2 /ഡെമോണ്‍സ്‌ട്രേറ്റര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്2 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 23,24,25 തീയതികളിലും, കാറ്റഗറി നമ്പര്‍ 405/2017 പ്രകാരം   കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ തസ്തികയ്ക്ക് 2018 ജനുവരി 17 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top