26 April Friday

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ 14 ന്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കൊച്ചി > കാറ്റഗറി നമ്പര്‍ 497/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍-മാത്തമാറ്റിക്‌സ് (ഒന്നാം എന്‍.സി.എ. എസ്. ടി.) തസ്‌തികയ്ക്ക്  2017 ഡിസംബര്‍ 14 നും, കാറ്റഗറി നമ്പര്‍ 427/2012 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് തസ്‌തികയ്ക്ക്  2017 ഡിസംബര്‍ 15 നും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
  
ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 3/2017 പ്രകാരം ജയില്‍ വകുപ്പില്‍ പി.ഡി.ടീച്ചര്‍ തസ്തികയ്ക്ക് 2017 ഡിസംബര്‍ 6 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  

ഒറ്റത്തവണ വെരിഫിക്കേഷന്‍

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) തസ്തികയ്ക്ക് 2017 ഡിസംബര്‍ 4,5,6,11,12,13 തീയതികളിലും  കാറ്റഗറി നമ്പര്‍ 391/2013 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍  വൊക്കേഷണല്‍ ടീച്ചര്‍  (മെയിന്റനന്‍സ് ആന്റ് റിപ്പയേഴ്‌സ് ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും  പി.സി.എന്‍. ലഭിക്കാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 7,11 തീയതികളിലും  തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

18 തസ്‌തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും

1.    ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) / അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ). 
2.    ഹോമിയോപ്പതി / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) / അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ).
3.    വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍
4.    ഗവണ്‍മെന്റ സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം) / ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്/ വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ് /സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് / ഓഡിറ്റര്‍ (നേരിട്ടും താഴ്ന്ന ശമ്പളനിരക്കിലുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് തസ്തികമാറ്റം വഴിയും)
5.    വ്യാവസായിക പരിശീലന വകുപ്പില്‍ ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്,  സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ഇംഗ്ലീഷ് , ടര്‍ണര്‍ എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍. 
6.    കേരള ലെജിസ്ലേറ്റര്‍ സെക്രട്ടേറിയറ്റില്‍ റീഡര്‍ ഗ്രേഡ്2.
7.    സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (ജില്ലാതലംതിരുവനന്തപുരം, കോട്ടയം, പാലക്കാട്)
8.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്2 (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമാത്രം)
9.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്. (എന്‍.സി.എ. എസ്.സി.)
10.    ജി.സി.ഡി.എ.യില്‍ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ (എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ).
11.    ആരോഗ്യവകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്2 എന്‍.സി.എ. (കണ്ണൂര്‍ എസ്.ഐ.യു.സി. നാടാര്‍, പാലക്കാട് ഹിന്ദു നാടാര്‍)
12.    സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ അറ്റന്‍ഡര്‍ (പ്ലേറ്റ് ഗ്രെയിനിങ്)തിരുവനന്തപുരം എന്‍.സി.എ. എസ്.സി.

 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

1.    ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ ഒന്നാം എന്‍.സി.എ. ഒ.എക്‌സ്. (490/2016)
2.    ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍മാന്‍ ട്രെയിനീ പട്ടികവര്‍ഗക്കാര്‍ക്കു മാത്രം (359/2016)
3.    കോഴിക്കോട് ജില്ലയില്‍ ഹോമിയോ വകുപ്പില്‍ നഴ്‌സ് ഗ്രേഡ്2 (ഹോമിയോ) രണ്ടാം എന്‍.സി.എ. എല്‍.സി. (176/2017)

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

1.    ഹാന്‍ടെക്‌സില്‍ വീവിങ് മാസ്റ്റര്‍ (ജനറല്‍ കാറ്റഗറി 21/2016, സൊസൈറ്റി കാറ്റഗറി 22/2016).

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

1.    തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 (424/2013)

പ്രായോഗിക പരീക്ഷ നടത്തും

1.    മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ്2 (511/2015)

ഇന്റര്‍വ്യൂ നടത്തും

1.    ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (രണ്ടാം എന്‍.സി.എ. എസ്.ടി) 498/2016
2.    ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ആറാം എന്‍.സി.എ. എല്‍.സി.(47/2017), ഒന്നാം എന്‍.സി.എ. എല്‍.സി./എ.ഐ.(52/2017)
3.    കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് നാലാം എന്‍.സി.എ. എസ്.സി. (231/2017)
4.    സോയില്‍ സര്‍വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വേ ഓഫീസര്‍ /റിസര്‍ച്ച് അസിസ്റ്റന്റ് /ടെക്‌നിക്കല്‍ അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍ (165/2017)

ഓണ്‍ലൈന്‍ പരീക്ഷ നടത്തും

1.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഒന്നാം എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ (235/2017)

മറ്റു തീരുമാനങ്ങള്‍


1.    ട്രിഡയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്കുള്ള ഒരൊഴിവ് പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഇതേ തസ്തികയ്ക്കായി  നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് സമ്മതപത്രം വാങ്ങി നികത്തും.
2.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ (410/2017)  വിജ്ഞാപനം സംബന്ധിച്ച തുടര്‍ നടപടികള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവയ്ക്കും.  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യോഗ്യതാഭേദഗതി അംഗീകരിച്ചു.
3.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സറ്റുഡിയോ അറ്റന്‍ഡര്‍ തസ്തികയുടെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതകളിലെ പ്രവൃത്തി പരിചയം ഒഴിവാക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടും.
4.    ജയില്‍ വകുപ്പില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് മൂന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നത് ഇപ്പോള്‍ സംസ്ഥാനതലത്തിലാക്കിയതിനാല്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്നീ തസ്തികകള്‍ക്ക് യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം സംസ്ഥാനതലത്തിലാക്കും.      


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top