26 April Friday

ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021


തിരുവനന്തപുരം> കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി വിർച്വൽ ജോബ് ഫെയർ നടത്തുന്നു. ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും  സൗജന്യം  ആയിരിക്കും.  ഐ ടി കമ്പനികൾക്ക് ആവശ്യമുള്ള ജോലികളിലേക്ക് ടെക്‌നിക്കൽ സ്‌കിൽസെറ്റ്  ഉള്ള  ജീവനക്കാരെ കണ്ടെത്താനും ഐ ടി ജീവനക്കാർക്ക് ഇഷ്ടമുള്ള കമ്പനിയും ജോലിയും തിരഞ്ഞെടുക്കാനും വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴി കഴിയും.

എഴുപത്തിഅഞ്ചിലധികം ഐ ടി കമ്പനികളിൽ നിന്നായി അഞ്ഞൂറിലധികം ഐ ടി ജോബ്‌സ് ആണ് ആദ്യ ദിവസങ്ങളിൽ ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം നടക്കുന്ന ആദ്യ  വിർച്വൽ ജോബ് ഫെയർ ആണിത്.  കെ ഡിസ്‌കുമായി സഹകരിച്ചാണ് പ്രതിധ്വനി ജോബ് ഫെയർ നടത്തുന്നത്.

ജീവനക്കാരെ വേണ്ട ഐ ടി കമ്പനികൾ സെപ്റ്റംബർ 13 നു മുൻപായി രജിസ്റ്റർ ചെയ്യണം. ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്കു ഐ ടി ജീവനക്കാർക്ക് സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 21 വരെ രജിസ്റ്റർ ചെയ്യാം.  ജീവനക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 17 നു  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജോബ് ഫെയർ ഇന്റർവ്യൂകൾ സെപ്റ്റംബർ 22 മുതൽ  സെപ്റ്റംബർ 30 വരെ നടക്കും.

വിവരങ്ങൾക്ക്  :

രാഹുൽ ചന്ദ്രൻ  94476 99390  (ടെക്‌നോപാർക്ക്)
ദൃശ്യ  ഗോപിനാഥ് - 94974 19321 (കൊച്ചി)
ദീപ ആഷിക്ക് - 94955 80769 (കോഴിക്കോട്)

ഇമെയിൽ : itjobfair@prathidhwani.org , വെബ്സൈറ്റ്  : jobs.prathidhwani.org
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top