26 April Friday

ഇഎസ്ഐസിയിൽ 1982 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

കേന്ദ്രസർക്കാർ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന് കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായി 1982 ഒഴിവുണ്ട്. സ്റ്റാഫ് നേഴ്സ് 1320, ഫാർമസിസ്റ്റ് ഉൾപ്പെടെ പാരാമെഡിക്കൽ വിഭാഗത്തിൽ 662 ഒഴിവുണ്ട്. കേരളമുൾപ്പെടെ 20 റീജണുകളിലാണ് ഒഴിവ്. കേരളത്തിൽ 13 ഒഴിവുണ്ട്. സ്റ്റാഫ് നേഴ്സ് യോഗ്യത ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫ് ഡിപ്ലോമ/തത്തുല്യം. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 27. കേരളത്തിൽ ഫിസിയോതെറാപിസ്റ്റ്, ഒക്യുപേഷണൽ തെറാപിസ്റ്റ്, ഫാർമസിസ്റ്റ് (ഹോമിയോ), ഫാർമസിസ്റ്റ് (അലോപ്പതി), ഫാർമസിസ്റ്റ്(ആയുർവേദിക്), ഒടി അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. കേരളത്തിൽ സ്റ്റാഫ് നേഴ്സ് ഒഴിവ്  ഇല്ല. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച് വിശദവിവരം website ൽ. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 125 മാർക്കിനുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.

100 ചോദ്യങ്ങൾ ടെക്നിക്കൽ/പ്രൊഫഷനുമായി ബന്ധപ്പെട്ടതാണ്. 25 എണ്ണം ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്, ജനറൽ ഇന്റലിജൻസ്, അരിത്തമറ്റിക് എബിലിറ്റി എന്നീ വിഭാഗങ്ങളിൽനിന്നായിരിക്കും. നെഗറ്റീവ് മാർക്കുണ്ട്. ചില തസ്തികകൾക്ക് സ്കിൽ ടെസ്റ്റുണ്ടാകും. 500 രൂപയാണ് പരീക്ഷാഫീസ്. വനിതകൾ, എസ്സി, എസ്ടി, അംഗപരിമിതർ, വിമുക്തഭടർക്ക് 250 രൂപ. www.esic.nic.in  വഴി ഓൺലൈനായി അപേക്ഷിക്കണം. ഏത് റീജണിലേക്കും അപേക്ഷിക്കാം. ഒരുറീജണിലെ ഒരു തസ്തികയിൽ മാത്രമേ അപേക്ഷിക്കാനാവൂ. മറ്റു റീജണുകളിലെ ഒഴിവുകളുടെ എണ്ണം നോർത്ത് ഈസ്റ്റ് 56, ബീഹാർ 151, ഛത്തീസ്ഗഡ് 33, ഹരിയാന 12, ഹിമാചൽ പ്രദേശ് 27, ജമ്മു ആൻഡ് കശ്മീർ 19, ഒഡിഷ 53, പഞ്ചാബ് 58, തെലങ്കാന 185, ഉത്തർപ്രദേശ് 224, ഗുജറാത്ത് 210, മധ്യപ്രദേശ് 106, മഹാരാഷ്ട്ര 159, രാജസ്ഥാൻ 121, തമിഴ്നാട് 111, കർണാടകം 311, ഉത്തരാഖണ്ഡ് 03, പശ്ചിമബംഗാൾ 97, ഡെൽഹി 306, ജാർഖണ്ഡ് 51 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top