26 April Friday

ഐഐഐടിഎം-കെയില്‍ രജിസ്ട്രാര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) യില്‍ രജിസ്ട്രാര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഒഴിവുണ്ട്.  രജിസ്ട്രാര്‍ നിയമനത്തിന് യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യവും പരിചയവും. പ്രായം 55. അപേക്ഷാ ഫീസ് ആയിരം രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഡോക്യുമെന്റേഷന്‍ സയന്‍സ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, യുജിസി ദേശീയ പരീക്ഷ പാസാകണം. പിഎച്ച്ഡി ലഭിച്ചവരെ നെറ്റ്/എസ്എല്‍ഇടി/എസ്ഇടി പരീക്ഷ പാസാകണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കും. പ്രായം 36. രണ്ട് തസ്തികയിലും കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. പരീക്ഷാഫീസ് 500 രൂപ. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബര്‍ എട്ടിന് വൈകിട്ട് നാല്. വിശദവിവരങ്ങള്‍ www.iiitmk.ac.in/jobs


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top