26 April Friday

K TET പരീക്ഷയെക്കുറിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

K TET  പരീക്ഷയെക്കുറിച്ച്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍നിന്ന് ആര്‍ സുരേഷ്കുമാര്‍ K TET  പരീക്ഷയെക്കുറിച്ച്  ചോദിക്കുന്നു.
2016 ആഗസ്തില്‍ ഗവര്‍മെന്റ് സര്‍വീസില്‍  പ്രവേശിച്ചവര്‍ക്ക് K TET  അത്യാവശ്യമാണോ ?
ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള (2016 വരെ)  അധ്യാപകരെ K TET   യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയതായി പറയുന്നു. ഇത് ശരിയാണോ?  അപ്രകാരമുള്ള ഉത്തരവ് ലഭ്യമാണോ?
എംഎഡ് ഉള്ളവരെ  K TET  ല്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോ?

ഉത്തരം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 15/06/2016 ലെ 99/2016/ പൊ. വി. വ. നമ്പര്‍ ഉത്തരവ് പ്രകാരം 2015-16 അധ്യയന വര്‍ഷംവരെ നിയമിതരായ അധ്യാപകര്‍ക്ക് ഗഠഋഠ യോഗ്യത നേടുന്നതിന് 31/03/2018 വരെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ 21/02/2017 ലെ 03/17/പൊ.വി.വ നമ്പര്‍ ഉത്തരവ് പ്രകാരം 2016-17 അധ്യയന വര്‍ഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുകൂടി ഈ ഇളവ് അനുവദിച്ചിട്ടുണ്ട്.
അതത് വിഷയങ്ങളില്‍ C-TET/NET/SET/M.Phil/PhD യോഗ്യത ഉള്ളവരെ KTET യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.(Go.P No/145/16/G-Edn dt.30/08/16) M.Ed യോഗ്യതയുള്ളവരെയും KTET യോഗ്യത നേടുന്നതില്‍നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.   (GO.(P) No/244/12/G-Edn dt.25/07/12)

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍
ഡവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ്
ഓഫീസറുമാണ് ലേഖകന്‍. 0496 2615500

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top