27 April Saturday

എസ്ബിഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 255 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളില്‍ നിയമനം. ആകെ 255 ഒഴിവ്. കരാര്‍നിയമനമാണ്.

കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടീവ്സ്: ബിരുദമാണ് യോഗ്യത. ഡോക്യുമെന്റേഷനില്‍ ജോലിപരിചയം. മികച്ച ആശയവിനിമയശേഷി എന്നിവ അഭിലഷണീയം. പ്രായം: 20-35 വയസ്സ്.

ഇന്‍വെസ്റ്റ്മെന്റ് കൌണ്‍സലേഴ്സ്:
എഎംഎഫ്ഐ/എന്‍ഐഎസ്എം (മോഡ്യൂള്‍ ഫൈവ്) സര്‍ട്ടിഫിക്കേഷനോടെ ബിരുദാനന്തര ബിരുദം/ബിരുദം. സിഎഫ്പി/സിഎഫ്എ/സെബി ഒന്ന് എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍, കൌണ്‍സലര്‍, വെല്‍ത്ത് മാനേജ്മെന്റ് എന്നീ മേഖലകളില്‍ മൂന്നുവര്‍ഷ ജോലിപരിചയം.  പ്രായം 23-35 വയസ്സ്.

റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്):
ബിരുദമാണ് യോഗ്യത. വെല്‍ത്ത് മാനേജ്മെന്റ് മേഖലയില്‍ റിലേഷന്‍ഷിപ് മാനേജര്‍ ടീം ലീഡറായി നാലുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്.
 
റിലേഷന്‍ഷിപ് മാനേജര്‍:
ബിരുദമാണ് യോഗ്യത. മികച്ച സ്ഥാപനത്തില്‍ അനുബന്ധമേഖലയില്‍ രണ്ടുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്.

അക്വിസിഷന്‍ റിലേഷന്‍ഷിപ്
മാനേജര്‍:ബിരുദം. മുന്‍നിരസ്ഥാപനത്തില്‍ അനുബന്ധമേഖലയില്‍ രണ്ടുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്.

സെന്‍ട്രല്‍ റിസര്‍ച്ച് ടീം-എംബിഎ/പിജിഡിഎ: അനുബന്ധ മേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്.
 
മാനേജര്‍ (ബിസിനസ് പ്രോസസ്): എംബിഎ/പിജിഡിഎ. അനുബന്ധമേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്.

മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്): എംബിഎ/പിജിഡിഎ. അനുബന്ധമേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്.

ഓപ്പറേഷന്‍സ് ഹെഡ്:എംബിഎ/പിജിഡിഎ അനുബന്ധമേഖലയില്‍ 15 വര്‍ഷം ജോലി പരിചയം. പ്രായം: 40-52 വയസ്സ്.

പ്രോഡക്ട്സ്, ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് റിസര്‍ച്ച് ഹെഡ്:ബിരുദമാണ് യോഗ്യത. അനുബന്ധമേഖലയില്‍ 15 വര്‍ഷ ജോലി പരിചയം. പ്രായം: 40-52 വയസ്സ്. 2017 മാര്‍ച്ച് ഒന്നിന് അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്.

 www.sbi.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top