26 April Friday

ഗോവ ഷിപ്യാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അംഗപരിമിതർക്കും പട്ടികവർഗവിഭാഗക്കാർക്കുമായി പ്രത്യേകനിയമനത്തിന് അപേക്ഷക്ഷണിച്ചു. അംഗപരിമിതർക്കായുള്ള  എക്സിക്യൂട്ടീവ് തസ്തികകൾ: മാനേജ്മെന്റ് ട്രെയിനി(എച്ച്ആർ) 01, കൊമേഴ്സ്യൽ 01, നോൺ എക്സിക്യൂട്ടീവ് തസ്തികകൾ ജൂനിയർ ഇൻസ്ട്രക്ടർ അപ്രന്റിസ് (മെക്കാനിക്കൽ) 01, കൊമേഴ്സ്യൽ അസിസ്റ്റന്റ് 01, ഓഫീസ് അസിസ്റ്റന്റ് 03. മൂന്ന് തസ്തികകളിലും കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ഓഫീസ് അസി. 01, ഓഫീസ് അസി.(ഫിനാൻസ്) 01, യാർഡ് അസി. 03, യാർഡ് അസി. 01 (മൂന്ന് വർഷത്തേക്ക് കരാർ നിയമനം), ടെലിഫോൺ ഓപറേറ്റർ 01, സ്റ്റോർ അസിസ്റ്റന്റ് 01 (മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ), അൺസ്കിൽഡ് 01. പട്ടികവർഗവിഭാഗത്തിനുള്ള നോൺ എക്സിക്യൂട്ടീവ് തസ്തിക: അസി. സൂപ്രണ്ടന്റ് കൊമേഴ്സ്യൽ 01, എച്ച്ആർ 01, ഫിനാൻസ് 01 (മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ), ജൂനിയർ സൂപ്പർവൈസർ(ഐടി) 01, നേഴ്സിങ് അസി. 01, ഓഫീസ് അസി. 02, ഓഫീസ് അസി.(ഹിന്ദി) 01, കൊമേഴ്സ്യൽ അസി.‐02( മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ) യാർഡ് അസി. 01(മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ), സ്റ്റോർ അസി. 01 (മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ), കാർപന്റർ 01, പെയിന്റർ 04(മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ), വെഹിക്കിൾ ഡ്രൈവർ 01 (മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ). യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ടവിധം എന്നിവ സംബന്ധിച്ച വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയുംwww.goashipyard.in www.goashipyard.in എന്ന website ൽ ലഭിക്കും. നവംബർ എട്ടിനകം ഓൺലൈനായി രജിസ്റ്റർചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് നവംബർ 18നകം ഗോവ ഷിപ്യാർഡിൽ ലഭിക്കത്തക്കവിധം അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top