26 April Friday

കരസേനയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

കരസേനയിൽ അവിവാഹിതരായ നിയമബിരുദധാരികൾക്ക് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരാകാം. യോഗ്യത 55 ശതമാനം മാർക്കോടെ എൽഎൽബി(മൂന്ന് വർഷം/ അഞ്ചുവർഷം) പ്രായം: 2127.
 പുരുഷന്മാർക്ക് ഏഴും സ്ത്രീകൾക്ക് ഏഴും ഒഴിവാണുള്ളത്. ഉയരം പുരുഷന്മാർക്ക്  157.5 സെ.മീ, തൂക്കം ആനുപാതികമാകണം. സ്ത്രീകൾക്ക് 152 സെ.മീ  തൂക്കം 42 കിലോ. www.joinindianarmy.nic.in www.joinindianarmy.nic.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഫെബ്രുവരി 13.

എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീമിൽ അപേക്ഷിക്കാം.   ആകെ 55 ഒഴിവുണ്ട്(പുരുഷ50, സ്ത്രീ05). യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം.പ്രായം: 1925. ഉയരം പുരുഷന്മാർക്ക്  157.5 സെ.മീ, തൂക്കം ആനുപാതികമാകണം. സ്ത്രീകൾക്ക് 152 സെ.മീ  തൂക്കം 42 കിലോ. www.joinindianarmy.nic.in www.joinindianarmy.nic.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഫെബ്രുവരി 08. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top