26 April Friday

സയന്‍സ് ചോദ്യങ്ങളുംഉത്തരവും

റെജി ടി തോമസ്Updated: Monday Nov 27, 2017

1. ബ്ളാക്ക്ലെഡ് എന്നറിയപ്പെടുന്നത്?
2. ടിഷ്യുകള്‍ച്ചറിന്റെ പിതാവ്?
3. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
4. പവിഴപ്പുറ്റുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന പദാര്‍ത്ഥം?
5. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം?
6. ഹരിതകമുള്ള ജന്തു?
7. ക്ളോറോഫില്‍ ഇല്ലാത്ത കരസസ്യം?
8. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത് ?
9. സിഡികള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹം?
10. ഗലീന എന്തിന്റെ അയിരാണ്?
11. സെലിനിയം കണ്ടുപിടിച്ചതാര്?
12. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേതാണ്?
13. ഏതവയവത്തിന്റെ ആവരണമാണ് മെനിഞ്ചസ്?
14. ജീവകം എച്ചിന്റെ രാസനാമം?
15. ജലത്തിന്റെ കാഠിന്യത്തിനുകാരണം ഏതൊക്കെ മൂലകങ്ങുളുടെ ലവണങ്ങളാണ്?
16. ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം?
17. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്?
18. വെള്ളത്തിനടിയില്‍വെച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം?
19. രക്തത്തിലെ ഗ്ളൂക്കോസിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍?
20. യന്ത്രങ്ങളുടെ പവര്‍ അളക്കുന്ന യൂണിറ്റ്?
21. ലഹരിപാനീയങ്ങള്‍ പ്രധാനമായും തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?
22. സൂര്യനില്‍ ഊര്‍ജോല്‍പാദനം നടക്കുന്ന പ്രവര്‍ത്തനം?
23. ഒരു ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു?
24. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ഏത്?
25. സൌരസെല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന മൂലകമേത്?

ഉത്തരങ്ങള്‍
1. ഗ്രാഫൈറ്റ്
2. ഹേബര്‍ ലാന്‍ഡ്
3. ടാര്‍ടാറിക് ആസിഡ്
4. കാല്‍സ്യം കാര്‍ബണേറ്റ്
5. പ്ളൂറ
6. യുഗ്ളീന
7. കുമിള്‍
8. കരള്‍
9. അലുമിനിയം
10. ലെഡ്
11. ബെര്‍സെലിയസ്
12. വിറ്റാമിന്‍ എ
13. മസ്തിഷ്കം
14. ബയോട്ടിന്‍
15. കാല്‍സ്യം, മഗ്നീഷ്യം
16. മോര്‍ഫോളജി
17. ഹെന്റി ബെക്വറല്‍
18. ഹൈഡ്രോഫോണ്‍
19. ഇന്‍സുലിന്‍
20. കുതിരശക്തി
21. സെറിബെല്ലം
22. ന്യൂക്ളിയര്‍ ഫ്യൂഷന്‍
23. ന്യൂക്ളിയസ്
24. ബാക്ടീരിയ
25. സിലിക്കണ്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top