27 April Saturday

നാവിക സേനയിൽ സെയിലർ കായിക താരങ്ങൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

നാവികസേനയിലെ സെയിലർ തസ്‌തികയിലേക്ക്‌ കായികതാരങ്ങൾക്ക്‌ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌. അത്‌ലറ്റിക്‌സ്‌, അക്വാറ്റിക്‌സ്‌, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്‌, ക്രിക്കറ്റ്‌, ഫുട്‌ബോൾ, ജിംനാസ്‌റ്റിക്‌സ്‌, ഹാൻഡ്‌ബോൾ, കബഡി, വോളിബോൾ, വെയ്‌റ്റ്‌ലിഫ്‌റ്റിങ്‌, ഗുസ്‌തി,ഹാൻഡ്‌ബോൾ, സ്‌ക്വാഷ്‌, ഫെൻസിങ്‌, ഗോൾഫ്‌, ടെന്നീസ്‌, ക്വയാക്കിങ്‌ ആൻഡ്‌ കനോയിങ്‌, റോവിങ്‌, ഷൂട്ടിങ്‌, സെയിലിങ്‌, വിൻഡ്‌ സർഫിങ്‌ എന്നീ കായിക ഇനങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങൾ, ജൂനിയർ/സീനിയർ വിഭാഗങ്ങളിലെ ദേശീയ ചാമ്പ്യൻഷിപ്പ്‌, സീനിയർ വിഭാഗത്തിലെ സംസ്ഥാന ചാമ്പ്യൻഷിപ്പ്‌, ദേശീയ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പ്‌, എന്നിവയിൽ പങ്കെടുത്തവർക്കാണ്‌ അവസരം. ഡയറക്ട്‌ എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്‌, മെട്രിക്‌ റിക്രൂട്ട്‌ എന്നീ മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ തെരഞ്ഞെടുപ്പ്‌. ഡയറക്ട്‌ എൻട്രി പെറ്റി ഓഫീസർ യോഗ്യത പ്ലസ്‌ടു. 1999 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31നുമിടെ ജനിച്ചവരാകണം.  സീനിയർ സെക്കൻഡറി റിക്രൂട്ട്‌മെന്റ്‌ യോഗ്യത പ്ലസ്‌ടു 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31നുമിടെ ജനിച്ചവരാകണം. മെട്രിക്‌ റിക്രൂട്ട്‌ യോഗ്യത പത്താം ക്ലാസ്സ്‌. 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച്‌ 31നുമിടെ ജനിച്ചവരാകണം. ഏറ്റവും കുറഞ്ഞത്‌ 157 സെന്റീമീറ്റർ ഉയരം വേണം. ആനുപാതികമായ ഭാരവും നെഞ്ചളവും വേണം.  നെഞ്ച്‌ കുറഞ്ഞത്‌ അഞ്ച്‌ സെന്റീമീറ്റർ വികസിപ്പിക്കാനാകണം.  വിശദവിവരവും അപേക്ഷാഫോറവും www.joinindiannavy.gov.in. അപേക്ഷ പൂരിപ്പിച്ച്‌ The Secretary, Indian  Navy Sports Control Board, 7th floor, Chankya Bhavan, Integrated Head quarters, MoD(Navy), New delhi 110021  എന്ന വിലാസത്തിൽ തപാലിൽ അയക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ ഏഴ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top