27 April Saturday

എയര്‍ ഇന്ത്യ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

എയര്‍ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍ റീജണില്‍ വനിതാ ക്യാബിന്‍ ക്രൂ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്പീരിയന്‍സ്ഡ് ക്യാബിന്‍ ക്രൂ, ട്രെയിനി ക്യാബിന്‍ ക്രൂ തസ്തികകളില്‍ 400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മുന്‍പരിചയമുള്ളവരെ പരിഗണിച്ചശേഷമേ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തൂ. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
* ഒഴിവുകള്‍: 400. (ജനറല്‍- 200, ഒബിസി- 153, എസ്സി- 28, എസ്ടി- 19).
* യോഗ്യത: ബിരുദം. അല്ലെങ്കില്‍ പ്ളസ്ടുവും ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയിലോ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലോ ത്രിവത്സര ബിരുദം/ഡിപ്ളോമ. ഇംഗ്ളീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. വിദേശഭാഷകള്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
* ശാരീരിക യോഗ്യത: ഉയരം: 160 സെന്റിമീറ്റര്‍. (പട്ടികജാതി-പട്ടികവിഭാഗക്കാര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അപേക്ഷകര്‍ക്ക് 2.5 സെന്റീമീറ്റര്‍ ഇളവുണ്ട്).
* ബോഡി മാസ് ഇന്‍ഡക്സ്: 18നും 22നും ഇടയില്‍.
* കാഴ്ചശക്തി: ദൂരക്കാഴ്ച- 6/6, 6/9. സമീപക്കാഴ്ച: എന്‍/5 (ബെറ്റര്‍ ഐ) എന്‍/6 (വേഴ്സ്റ്റ് ഐ). കണ്ണട അനുവദനീയമല്ല.  ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
* എക്സ്പീരിയന്‍സ്ഡ് ക്യാബിന്‍ ക്രൂ: ഒരു വര്‍ഷം മുന്‍പരിചയമുള്ള, നിലവില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ആഗസ്ത് 4, 5, 6 തിയതികളിലാണ് അഭിമുഖം. Training Hall, Ground Floor, Air India Admin Building, Opp. Post Office, IGI Airport, Terminal-1, Palam, NewDelhi- 110037.
* ട്രെയിനി ക്യാബിന്‍ ക്രൂ: മുന്‍പരിചയം ആവശ്യമില്ല.
* പ്രായം: എക്സ്പീരിയന്‍സ്ഡ് ക്യാബിന്‍ ക്രൂ- 18നും 35നും മധ്യേ. (എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്).
* ട്രെയിനി ക്യാബിന്‍ ക്രൂ: 18നും 27നും മധ്യേ. (എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്). 2017 ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. പ്രാഥമിക വൈദ്യ പരിശോധനയ്ക്കുശേഷമായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയും ഉണ്ടാകും.
* ശമ്പളം: പരിശീലനസമയത്ത് മാസം 15,000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും.
* തെരഞ്ഞെടുപ്പ്: അഭിമുഖം, പ്രാഥമിക വൈദ്യ പരിശോധന, പേഴ്സണാലിറ്റി അസസ്മെന്റ്, ഗ്രൂപ്പ് ഡൈനാമിക്സ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സമയത്ത് സാരി ധരിച്ചായിരിക്കണം ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. അഭിമുഖസമയത്ത് യോഗ്യത സര്‍ടിഫിക്കറ്റുകളും ഫീസ് അടച്ചതിന്റെ ഡിഡി വിവരങ്ങളും കരുതണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 1,05,000 രൂപയുടെ ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കണം. ഇതിനുപുറമെ യൂണിഫോം, പരിശീലന സാമഗ്രികള്‍ എന്നിവയുടെ ഫീസായി 15,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം.
* അപേക്ഷാഫീസ്: 1000 രൂപ. AIR INDIA LIMITED എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടക്കണം.
* അപേക്ഷിക്കേണ്ട വിധം:www.airindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഫോട്ടോ, ഒപ്പ്, മെഡിക്കല്‍ സര്‍ടിഫിക്കറ്റ്, ഡിമാന്‍ഡ് ഡ്രാഫ്റ്റിന്റെ വിശദവിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം. സര്‍ടിഫിക്കറ്റ് മാതൃക, വിശദാംശം എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്. വിജ്ഞാപനം വ്യക്തമായും വിശദമായും വായിച്ച് മനസിലാക്കിയശേഷം അപേക്ഷിക്കുക. ഓണ്‍ലൈനായി രജിസ്ട്രേഷനുള്ള അവസാന തിയതി: ആഗസ്ത് 1. വെബ്സൈറ്റ്: www.airindia.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top