26 April Friday

ഡീസല്‍ ലോക്കോമോട്ടീവ്സില്‍ സ്പോര്‍ട്സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

www.dlw.indianrailways.gov.inവാരാണസിയിലുള്ള ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്സിലേക്ക് കായികതാരങ്ങളെ ക്ഷണിച്ചു. അക്വാട്ടിക്( പുരുഷ), അത്ലറ്റിക്(വനിത), ഗോള്‍ഫ്(പുരുഷ), ഫുട്ബോള്‍(പുരുഷ), വോളിബോള്‍(പുരുഷ), റെസ്റ്റിലിങ്( പുരുഷ) എന്നി ഇനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ആകെ 10 ഒഴിവാണുള്ളത്. ഗ്രേഡ് പേ 2800 വരുന്ന തസ്തികകളിലേക്ക് ബിരുദമാണ് യോഗ്യത. ഇംഗ്ളീഷില്‍ മിനിറ്റില്‍ 30 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 25 വാക്ക് ടൈപ്പിങ് വേഗത. ഒളിമ്പിക് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കാളിത്തം/ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ അല്ലെങ്കില്‍ ലോകകപ്പ് (ജൂനിയര്‍/സീനിയര്‍), ലോകചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ഗെയിംസ്(സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ്(സീനിയര്‍) എന്നിവയിലേതെങ്കിലുമൊന്നില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. ഗ്രേഡ് പേ 1900 വരുന്ന തസ്തികകളിലേക്ക് യോഗ്യത: ഹൈസ്കൂള്‍ വിജയം.ലോകകപ്പ് (ജൂനിയര്‍/സീനിയര്‍), ലോകചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ഗെയിംസ്(സീനിയര്‍), കോമണ്‍വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയിലേതെങ്കിലുമൊന്നില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കാളിത്തം. അല്ലെങ്കില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍/സീനിയര്‍) ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്/ ഏഷ്യ കപ്പ്(ജൂനിയര്‍/ സീനിയര്‍), സൌത്ത് ഏഷ്യന്‍ ഫെഡറേഷന്‍(സാഫ്) ഗെയിംസ്(സീനിയര്‍), യുഎസ്ഐസി(വേള്‍ഡ് സെയില്‍വേസ്)ചാമ്പ്യന്‍ഷിപ്പ്(സീനിയര്‍ കാറ്റഗറി) എന്നിവയില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അപേക്ഷാഫീസ് 500 രൂപയാണ്. എസ്സി, എസ്ടി വിമുക്തഭടന്‍മാര്‍, അംഗപരിമിതര്‍, വനിതകള്‍, മറ്റുപിന്നോക്കവിഭാഗക്കാര്‍ക്ക് 250 രൂപയും. The Principal Financial Advisor, DLW, Varanasi എന്നപേരില്‍ വാരാണസിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.dlw.indianrailways.gov.in ല്‍ ലഭിക്കും. പ്രിന്റെടുത്ത് പൂരിപ്പിച്ച് സ്വയംസാക്ഷ്യപ്പെടുത്തിയ ഫോട്ടോപതിച്ച് അനുബന്ധരേഖകള്‍ സഹിതം അപേക്ഷിക്കണം. വിലാസം: Dy CPO / H.Q, General Manager (Personnel)  office, 2nd floor,  Administrative Building,  DLW/ Varanasi- 221004. .    അപേക്ഷ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ 13 വൈകിട്ട് 4.45. സാധാരണ തപാലിലാണ് അപേക്ഷ അയക്കേണ്ടത്. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top