26 April Friday

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഒ.എം.ആര്‍. പരീക്ഷ 29 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

കാറ്റഗറി നമ്പര്‍ 328/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം തസ്തികയ്ക്ക് 2018 ജനുവരി 29 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 659/2012 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം തസ്തികയ്ക്ക് 2018 ജനുവരി 23,24,25,31, ഫെബ്രുവരി 1,2 തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  

 കായികക്ഷമതാ പരീക്ഷ

കാറ്റഗറി നമ്പര്‍ 118/2017 പ്രകാരം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി 2018 ജനുവരി 29 ന് രാവിലെ 6 മണിമുതല്‍ കൊല്ലം ജില്ലയില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ വച്ച് കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 

ഓണ്‍ലൈന്‍ പരീക്ഷ


ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍  കാറ്റഗറി നമ്പര്‍ 230/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് (പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പര്‍ 247/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (പൊളിറ്റിക്കല്‍ സയന്‍സ്)  എന്നീ തസ്തികയിലേക്ക് 2018 ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും, 12 മണി മുതല്‍ 2.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും, കാറ്റഗറി നമ്പര്‍ 269/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഫൈന്‍ ആര്‍ട്സ് കോളേജുകള്‍) മ്യൂറല്‍ എക്സ്പെര്‍ട്ട് (സ്കള്‍പ്ചര്‍) തസ്തികയിലേയ്ക്ക് 2018 ജനുവരി 31 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ എറണാകുളം പരീക്ഷാകേന്ദ്രത്തിലും വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 385/2017 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി./സൈനികക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്തഭടന്‍മാര്‍ മാത്രം) തസ്തികയ്ക്ക്  2018 ജനുവരി 24,25,30,31, ഫെബ്രുവരി 1,2,5 തീയതികളില്‍ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 211/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 29,30 തീയതികളില്‍  പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

സാധ്യതാപട്ടിക

കാറ്റഗറി നമ്പര്‍ 01/2015 പ്രകാരം കൃഷി വകുപ്പില്‍ കൃഷി അസിസ്റ്റന്റുമാരില്‍ നിന്ന് കൃഷി ഓഫീസര്‍മാരാകാന്‍ വേണ്ടി 29.05.2017 ന് നടത്തിയ അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയുടെ സാധ്യതാ പട്ടിക 2018 ജനുവരി 11 ന്  പ്രസിദ്ധീകരിച്ചിട്ടുണ്ട്.   കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top