27 April Saturday

ഐഎന്‍സിഐഎസില്‍ പ്രോജക്ട് സയന്റിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഹൈദരാബാദ് വിവിധ തസ്തികകളില്‍ നിയമനം നടത്തും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 19 ഒഴിവുണ്ട്.

* പ്രോജക്ട് സയന്റിസ്റ്റ് ബി- 5 ഒഴിവ്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്സി അല്ലെങ്കില്‍ എംസിഎ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ കംപ്യൂട്ടര്‍ സയന്‍സിലോ ബിടെക്/ബിഇ ബിരുദം. കംപ്യൂട്ടര്‍ മേഖലയിലെ അധികയോഗ്യതയോ പ്രവൃത്തിപരിചയമോ അഭികാമ്യം. ശമ്പളം: 56,860 രൂപ. പ്രായപരിധി: 35.

* പ്രോജക്ട് അസിസ്റ്റന്റ്- 11. യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ കംപ്യൂട്ടര്‍ സയന്‍സിലോ ബിടെക്/ബിഇ ബിരുദം. കംപ്യൂട്ടര്‍ മേഖലയിലെ അധികയോഗ്യതയോ പ്രവൃത്തിപരിചയമോ അഭികാമ്യം. ശമ്പളം: 35,910. പ്രായപരിധി: 28.

* പ്രോജക്ട് അസിസ്റ്റന്റ് ബി (സിവില്‍)- 1. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എംഎസ്സി ഫിസിക്സ് അല്ലെങ്കില്‍ ജിയോളജി/ജിയോ ഫിസിക്സ്. കംപ്യൂട്ടര്‍ മേഖലയിലെ അധികയോഗ്യതയോ പ്രവൃത്തിപരിചയമോ അഭികാമ്യം. ശമ്പളം: 45,592 രൂപ. പ്രായപരിധി: 35.

* പ്രോജക്ട് അസിസ്റ്റന്റ് (ഹിന്ദി ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍)- 1. യോഗ്യത: ഹിന്ദിയില്‍ മാസ്റ്റര്‍ ബിരുദം. ശമ്പളം: 35,910. പ്രായപരിധി: 30.

* ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്- 1. യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പ്രാവീണ്യവും. ശമ്പളം: 30,218. പ്രായപരിധി: 32.

ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്ത് 24. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.  www.incois.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top