26 April Friday

ഐഒസിഎല്ലിൽ 420 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ഇന്ത്യൻ ഓയിൽ കോർപറേഷൻ  തമിഴ്നാട്, പുതുച്ചേരി, കർണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമനം നടത്തും. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലാണ് ഒഴിവ്. ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 51, കർണാടകം 23, കേരളം 16, തെലങ്കാന 14, ആന്ധ്രപ്രദേശ് 16 എന്നിങ്ങനെയും  ടെക്നീഷ്യൻ അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 64, കർണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയും അക്കൗണ്ടന്റ് വിഭാഗത്തിൽ ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 64, കർണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയാണ് ഒഴിവ്. കേരളത്തിൽ ആകെ 56 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസിന് മെട്രിക്കുലേഷനും ദ്വിവത്സര ഐടിഐയുമാണ് യോഗ്യത. ടെക്നീഷ്യൻ അപ്രന്റിസ് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ, ട്രേഡ് അപ്രന്റിസ്  അക്കൗണ്ടന്റ് 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 18‐24. 2018 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒരുവർഷത്തേക്കാണ് പരിശീലനം.എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. മാർച്ചിലായിരിക്കും പരീക്ഷ.   https://www.iocl.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10. യോഗ്യത, പ്രായം, അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top