27 April Saturday

വിധവകള്‍ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായ പരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

വിധവകള്‍ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായ പരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. പൊതുവിഭാഗത്തിന് 36, ഒബിസി 39, എസ്സി/ എസ്ടി 41 എന്നിങ്ങനെയാണ് പൊതുവെ പിഎസ്സി ഉയര്‍ന്ന പ്രായപരിധി  ിശ്ചയിച്ചത്. ഈവിഭാഗങ്ങളിലെ വിധവകള്‍ക്ക് യഥാക്രമം 41, 44,46  വയസ്സുവരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ രണ്ടുതവണ എന്‍സിഎ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ നിലവിലുള്ള എന്‍സിഎ ഊഴങ്ങള്‍ ചട്ടപ്രകാരം മാതൃ റാങ്ക്ലിസ്റ്റില്‍നിന്ന് മറ്റു പിന്നോക്കക്കരെക്കൊണ്ട് നികത്താന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ബിവറേജസ് കോര്‍പറേഷനില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ കം ഓപറേറ്റര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന സ്ഥാപനങ്ങളും പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങിന്റെ പരിധിക്കുള്ളില്‍ വരുന്ന സ്ഥാപനങ്ങളായി പരിഗ
ണിച്ച് പരിചയ യോഗ്യത സ്വീകാര്യമാണോയെന്ന് സര്‍ക്കാരിനോടാരായും. സംസ്ഥാന പ്ളാനിങ്ബോര്‍ഡില്‍ ചീഫ് അഗ്രികള്‍ചര്‍, ചീഫ് ഡീസെന്‍ട്രലൈസ്ഡ് പ്ളാനിങ്, ചീഫ് പ്ളാന്‍ കോ-ഓര്‍ഡിനേറ്റര്‍, ചീഫ് സോഷ്യല്‍ സര്‍വീസസ് ഡിവിഷന്‍ തസ്തികകളിലേക്ക് വിവരണാത്മകരീതിയിലുള്ള രണ്ടു പേപ്പര്‍ അടങ്ങിയ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top