27 April Saturday

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഓഫീസർ 44  ഒഴിവുണ്ട്‌. മുംബൈയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് ഒമ്പതിന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.  ഫിനാന്‍സ്- സ്‌ട്രീമിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്- 15 ഒിവ്‌.  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷാവിജയവുമാണ്‌ യോഗ്യത. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മെമ്പര്‍ഷിപ്പ് നമ്പറും ഹാജരാക്കണം. ജനറല്‍   -15 ഒഴിവ്‌. യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദം.
ലീഗല്‍ നാലൊഴിവ്‌.  നിയമത്തില്‍ ബിരുദം വേണം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അഡ്വക്കേറ്റായി എൻറോൾ  ചെയ്യണം.
ഇന്‍ഷുറന്‍സ്-10 ഒഴിവ്‌. ഏതെങ്കിലും വിഷയത്തിലെ ബിരുദവും ജനറല്‍ ഇന്‍ഷുറന്‍സ്/റിസ്‌ക് മാനേജ്മെന്റ്/ലൈഫ് ഇന്‍ഷുറന്‍സ് ബിരുദാനന്തരബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ എഫ്ഐഐഐ/എഫ്സിഐഐ യാണ്‌ യോഗ്യത.
പ്രായം: 21–--30. 2021 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒബിസി ക്ക് മൂന്നുവര്‍ഷവും ഇളവ്‌ ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.gicofindia.com എന്ന വെബ്സൈറ്റ് കാണുക. അവസാന തിയതി മാര്‍ച്ച് 29.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top