27 April Saturday

ഭാരത് പെട്രോളിയം കോർപറേഷനിൽ 147 ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

--ഭാരത്  പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് ട്രെയിനി, ഓപറേറ്റർ ട്രെയിനി, ജനറൽ വർക്മെൻ‐ബി ട്രെയിനി ഒഴിവുണ്ട്. കെമിസ്റ്റ് ട്രെയിനി 13 ഒഴിവ്, യോഗ്യത 60 ശതമാനം മാർക്കോടെ എംഎസ്സി(കെമിസ്ട്രി), അനലിറ്റിക്കൽ കെമിസ്ട്രിക്ക് മുൻഗണന. മറ്റുവിഷയങ്ങളിലുള്ള ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതകളോ സ്വീകാര്യമല്ല. ഓപറേറ്റർ ട്രെയിനി 12, യോഗ്യത ഒന്നാം ക്ലാസ്സോടെ  കെമിക്കൽ എൻജിനിയറിങ്/ ടെക്നോളജി യിൽ ഡിപ്ലോമ. ജനറൽ വർക്മെൻ ബി ട്രെയിനി കെമിക്കൽ 63, മെക്കാനിക്കൽ 12, ഇലക്ട്രിക്കൽ 10, ഇൻസ്ട്രുമെന്റേഷൻ 17 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ. ഓപറേറ്റർ ട്രെയിനി, ജനറൽ വർക്മെൻ  ട്രെയിനി എന്നിവയ്ക്ക് ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ പാടില്ല. പ്രായം 18‐30. 2018 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ വിശദമായി വെബ്സൈറ്റിൽ ലഭിക്കും. എ ഴു ത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.bharatpetroleum.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി നവംബർ 26. വിശദവിവരവും website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top