11 May Saturday

ജോധ്പൂർ എഐഐഎംഎസിൽ 755 നേഴ്‌സിങ് സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്‌സിങ് വിഭാഗത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് നേഴ്‌സിങ് സൂപ്രണ്ടന്റ്, സീനിയർ നേഴ്‌സിങ് ഓഫീസർ, നേഴ്‌സിങ് ഓഫീസർ തസ്തികകളിലാണ് അവസരം. 755 ഒഴിവുണ്ട്. നേഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്11) 600 (ജനറൽ 303, ഒബിസി 162, എസ്‌സി 90, എസ്ടി 45) ഒഴിവാണുള്ളത്. യോഗ്യത: ഇന്ത്യൻ നേഴ്‌സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ബിഎസ്‌സി (ഓണേഴ്‌സ്) നേഴ്‌സിങ്/ ബിഎസ്‌സി നേഴ്‌സിങ്/ബിഎസ്‌സി(പോസ്റ്റസർടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നേഴ്‌സിങ്. സംസ്ഥാനത്തെയോ ഇന്ത്യയിലെയോ നേഴ്‌സിങ് കൗൺസിലിൽ നേഴ്‌സ്/ മിഡ്‌വൈഫ് രജിസ്‌ട്രേഷൻ അല്ലെങ്കിൽ അംഗീകൃത ജനറൽ നേഴ്‌സിങ് മിഡ്‌വൈഫറി ഡിപ്ലോമ. 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയം. പ്രായം:1830.
അസിസ്റ്റന്റ് നേഴ്‌സിങ് സൂപ്രണ്ടന്റ് 28 (ജനറൽ 15, ഒബിസി 07, എസ്‌സി 04, എസ്ടി 02) യോഗ്യത: ഇന്ത്യൻ നേഴ്‌സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ബിഎസ്‌സി നേഴ്‌സിങ് (നാല് വർഷം)/ ബിഎസ്‌സി (പോസ്റ്റ്‌സർടിഫിക്കറ്റ്)/ ബിഎസ്‌സി പോസ്റ്റ് ബേസിക് പോലുള്ള തത്തുല്യം.  ബിരുദാനന്തരബിരുദം അഭിലഷണീയം. യോഗ്യത നേടിയശേഷം 200 കിടക്കയുള്ള ആശുപത്രിയിൽ  ആറുവർഷത്തെ മുൻ പരിചയം.
ഇതിൽ മൂന്നുവർഷം വാർഡ്ഇൻ ചാർജ്/ സൂപ്പർവൈസർതലത്തിൽ ജോലിചെയ്യണം. പ്രായം: 2540.
സീനിയർ നേഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്1) 127 (ജനറൽ 65, ഒബിസി 34, എസ്‌സി 19, എസ്ടി 09). യോഗ്യത: ഇന്ത്യൻ നേഴ്‌സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ബിഎസ്‌സി നേഴ്‌സിങ് (നാല് വർഷം)/ ബിഎസ്‌സി(പോസറ്റ് സർടിഫിക്കറ്റ്)/ ബിഎസ്‌സി പോസ്റ്റ് ബേസിക് തത്തുല്യം. യോഗ്യത നേടിയശേഷം 200 കിടക്കയുള്ള ആശുപത്രിയിൽ  മൂന്ന് വർഷത്തെ മുൻപരിചയം. സംസ്ഥാനത്തെയോ ഇന്ത്യയിലെയോ നേഴ്‌സിങ് കൗൺസിലിൽ നേഴ്‌സ്/ മിഡ്‌വൈഫ് രജിസ്‌ട്രേഷൻ. പ്രായം 2135. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി എംപ്ലോയ്‌മെന്റ് ന്യൂസ് 2018 മാർച്ച് 10 16 ലക്കത്തെ അടിസ്ഥാനമാക്കി 30 ദിവസത്തിനുള്ളിൽ. വിശദവിവരത്തിന് www.aiimsjodhpur.edu.inwww.aiimsjodhpur.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top