11 May Saturday

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡിലും അലൈഡ് സര്‍വീസിലും ആകെ 537 ഒഴിവുണ്ട്. എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡില്‍  എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍, സ്കില്‍ഡ് ട്രേഡ്സ്മെന്‍ (ഫിറ്റിങ്), കാര്‍പന്ററി, സ്വീവിങ് ടെക്നോളജി തസ്തികകളില്‍ 417  (എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍ (എ)- 210, എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍ (ബി)- 172, സ്കില്‍ഡ് ട്രേഡ്സ്മാന്‍ (ഫിറ്റിങ് ട്രേഡ്)- 25, കാര്‍പന്ററി- 05, സ്വീവിങ് ടെക്നോളജി- 05) ഒഴിവാണുള്ളത്. എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍ യോഗ്യത 60 ശതമാനം മാര്‍ക്കോടെ എഎംഇ ഡിപ്ളോമ/ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിങ് സര്‍ട്ടിഫിക്കറ്റ്. മറ്റുതസ്തികകളില്‍ യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ. വിമുക്തഭടന്മാരുടെ യോഗ്യത സംബന്ധിച്ച് വെബ്സൈറ്റിലുണ്ട്. പ്രായം 35ല്‍ കൂടരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ട്രേഡ് ടെസ്റ്റ്/ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഡ്രൈവര്‍- 12, യൂട്ടിലിറ്റി ഹാന്‍ഡ്- 49, സേഫ്റ്റി ഓഫീസര്‍- 01, വെല്‍ഫയര്‍ ഓഫീസര്‍- 01, ആര്‍ടി ഓപറേറ്റേഴ്്സ്-10, സ്കില്‍ഡ് ട്രേഡ്സ്മാന്‍ (വിവിധ ട്രേഡുകള്‍)-14 ഒഴിവുണ്ട്. എയര്‍ഇന്ത്യ അലൈഡ് സര്‍വീസില്‍ ഒഴിവ്: ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- 01, ചീഫ് ഓഫ് പേഴ്സണല്‍- 01, സിന്തറ്റിക് ഫ്ളൈറ്റ് ഇന്‍സ്ട്രക്ടര്‍- 02, മനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്- 01, മാനേജര്‍ എംഎംഡി-01, മാനേജര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍- 01, സ്റ്റേഷന്‍ മനേജര്‍- 12, ടെക്നിക്കല്‍ അസിസ്റ്റന്റ്- 14. വിശദവിവരം www.airindia.inല്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top