26 April Friday

വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
വിവിധ തസ്തികകളിൽ  വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ് സി തീരുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്, നേരിട്ടും തസ്തികമാറ്റം മുഖേനയും) ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് (കോമൺഫെസിലിറ്റി സർവീസ് സെന്റർ) ൽ അസിസ്റ്റന്റ് ഡയറക്ടർ (പ്ലാസ്റ്റിക്), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഹൈഡ്രോളജി), കേരള പബ്ലിക് സർവീസ് കമീഷനിൽ പ്രോഗ്രാമർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്, കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി ഒന്ന്‐ പൊതുമരാമത്ത്, ജലസേചനം, ഹാർബർ എൻജിനിയറിങ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽനിന്നും തസ്തികമാറ്റം മുഖേന, കാറ്റഗറി രണ്ട്‐ നേരിട്ടുള്ള നിയമനം, കാറ്റഗറി മൂന്ന് ‐ മറ്റ് സർവീസുകളിൽനിന്നും തസ്തികമാറ്റം മുഖേന), ഹയർസെക്കൻഡറി വിദ്യഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ‐ സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (കാർപന്റർ) (നേരിട്ടും തസ്തികമാറ്റം മുഖേനയും) വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ, സർവേയർ), കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സർവേയർ ഗ്രേഡ് രണ്ട് (ഹൈഡ്രോജിയോളജി ബ്രാഞ്ച്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎസ്ആർ ടെക്നീഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടേക്നീഷ്യൻ ഗ്രേഡ് 2, കേരള കോ‐ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സിഎഫ്പി) (പാർട്ട് ഒന്ന്‐ജനറൽ കാറ്റഗറി, പാർട്ട് രണ്ട്് ‐ സൊസൈറ്റി കാറ്റഗറി), കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് എന്നീ സംസ്ഥാനതലം ജനറൽ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു.
 ജില്ലാതലം  ജനറൽ ഒഴിവുകളായ വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ (പാർട്ട് ഒന്ന്‐ നേരിട്ടുള്ള നിയമനം, പാർട്ട് രണ്ട് ‐ തസ്തികമാറ്റം മുഖേന), തൃശൂർ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ, വിവിധ ജില്ലകളിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ ലാസ്കർ/ടിബി വാച്ചർ/ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരി/ടിമ്പർ സൂപ്പർവൈസർ/ടോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്പെൻസറി അറ്റൻഡന്റ്.
 ജില്ലാതലം സ്പെഷ്യൽ റിക്രൂട്ട്മെന്റായ വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്(പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ കേരള പൊലീസ് സർവീസിൽ സീനിയർസിവിൽ പൊലീസ് ഓഫീസർ (പട്ടികവർഗം) വിജ്ഞാപനം പ്രസിദ്ധീകരിക്കും.
എൻസിഎ റിക്രൂട്ട്മെന്റ് ‐ സംസ്ഥാനതലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി) ഒന്നാം എൻസിഎ‐ മുസ്ലിം, പട്ടികജാതി, അസിസ്റ്റന്റ് പ്രൊഫസർ (ജനീറ്റോ യൂറിനറി സർജറി (യൂറോളജി) ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ
അസിസ്റ്റന്റ് പ്രൊഫസർ (ജിയോളജി) രണ്ടാം എൻസിഎ‐ എസ്സിസിസി, അസിസ്റ്റന്റ് പ്രൊഫസർ
(സ്റ്റാറ്റിസ്റ്റിക്സ്) നാലാം എൻസിഎ. ‐ പട്ടികവർഗം, അസിസ്റ്റന്റ് പ്രൊഫസർ (അറബിക്) രണ്ടാം
എൻസിഎ‐ ഒബിസി, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
(ജൂനിയർ) അറബിക്‐ പത്താം എൻസിഎ‐ പട്ടികജാതി, പട്ടികവർഗം, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
(ജൂനിയർ) അറബിക് ‐ മൂന്നാം എൻസിഎ‐ പട്ടികജാതി, പട്ടികവർഗം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) ഒന്നാം എൻസിഎ‐ എസ്ഐയുസിനാടാർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ‐ ഒന്നാം എൻസിഎ‐ ഒബിസി, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയിൽ ടൗൺ പ്ലാനിങ് ഓഫീസർ (പ്ലാനിങ്) രണ്ടാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ.
എൻസിഎ റിക്രൂട്ട്മെന്റ് ‐ ജില്ലാതലം:
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) രണ്ടാം എൻ.സി.എ.
ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, എൽസി/എഐ, ഒബിസി, വിശ്വകർമ, ഹിന്ദുനാടാർ, എസ്സിസിസി, ധീവര, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്‐ ഏഴാം എൻസിഎ‐ ഒബിസി, വിവിധ ജില്ലകളിൽ
വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്‐ ആറാം എൻസിഎ ‐ പട്ടികജാതി, പട്ടികവർഗം, എസ്സിസിസി, ധീവര, വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) ഒന്നാം എൻസിഎ ‐
എസ്സിസിസി, എസ്ഐയുസി നാടാർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ ‐ രണ്ടാം എൻസിഎ‐ വിശ്വകർമ, ധീവര, വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ‐ ഒന്നാം എൻസിഎ ‐ വിശ്വകർമ, ധീവര, മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ, പട്ടികജാതി, വിവിധ ജില്ലകളിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ ‐ പാർട്ട് രണ്ട് 
സൊസൈറ്റി ക്വാട്ട ഒന്നാം എൻസിഎ പട്ടികജാതി, എസ്സിസിസി, ഹിന്ദു നാടാർ, മുസ്ലിം, ധീവര, എൽസി/എഐ, വിവിധ ജില്ലകളിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ ‐ പാർട്ട് രണ്ട്
സൊസൈറ്റി ക്വാട്ട രണ്ടാം എൻസിഎ‐ വിശ്വകർമ, എൽസി/എഐ, ധീവര, ഒബിസി, മുസ്ലിം, എസ്ഐയുസി നാടാർ, എസ്സിസിസി തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

അഭിമുഖം
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ കാറ്റഗറി നമ്പർ 125/18 തസ്തികയിലേക്ക് സെപ്തംബർ 22, 23, 24 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ
 അഭിമുഖം നടത്തും അറിയിപ്പ് ലഭിക്കാത്തവർ ജിആർ എട്ട് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ 0471 2546440.

ഒഎംആർ പരീക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജേർണലിസം) കാറ്റഗറി നമ്പർ 488/19 2021 സെപ്തംബർ 29 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം.
വകുപ്പുതലപരീക്ഷ ‐ ഉത്തരസൂചികയുടെ പരാതികൾ പ്രൊഫൈലിലൂടെ മാത്രം 
ജൂലൈ 2021 വകുപ്പുതല പരീക്ഷാ വിജ്ഞാപനമനുസരിച്ച് നടത്തുന്ന ഒഎംആർ പരീക്ഷകളുടെ എ കോഡിലുള്ള ചോദ്യപേപ്പറും താത്കാലിക ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാർത്ഥികൾ എ കോഡിലുള്ള ചോദ്യപേപ്പർ നോക്കി എ കോഡിലെ ചോദ്യനമ്പർ രേഖപ്പെടുത്തി പ്രൊഫൈൽ മുഖേന മാത്രം ഉത്തരസൂചികയുടെ പരാതികൾ സമർപ്പിക്കണം.താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ച ദിവസംമുതൽ അഞ്ച് ദിവസത്തിനകം പരാതികൾ നൽകണം. നിശ്ചിത സമയത്തിനുശേഷമോ പ്രൊഫൈൽ മുഖേനയല്ലാതെയോ സമർപ്പിക്കുന്ന പരാതികൾ സ്വീകരിക്കില്ല.

പരീക്ഷാ തീയതിയിൽ മാറ്റം
അസിസ്റ്റന്റ് പ്രൊഫസർ (അറബിക്) കാറ്റഗറി നമ്പർ 288/19 തസ്തികയിലേക്ക് 2021 ഒക്ടോബർ 6 ന് നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ, പ്രസ്തുത ദിവസം യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 28ലേക്ക്
മാറ്റി. പത്താം ക്ലാസ്സുവരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ പരീക്ഷകൾക്കായി പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിൽ  ഡിസംബർ 2, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പൊതുപരീക്ഷയായി ഡിസംബർ 11 ന് നടത്തും.  ഡിസംബർ 11 ന് നടത്താൻ നിശ്ചയിച്ച ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യപരീക്ഷ ഡിസംബർ 10 ന് നടത്തും. പുതുക്കിയ പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ ലഭിക്കും.

പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡോഡോണ്ടിക്സ്) കാറ്റഗറി നമ്പർ 163/21, 164/21 എൻസിഎ, വിശ്വകർമ, എൽസി./എഐ, അസിസ്റ്റന്റ് പ്രൊഫസർ (പെരിയോഡോണ്ടിക്സ്) കാറ്റഗറി നമ്പർ 166/21 എൻസിഎ എൽസി/എഐ, അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി) കാറ്റഗറി നമ്പർ 165/21  എൻസിഎ എൽസി/എഐ തസ്തികകളിലേക്ക് സെപ്തംബർ 23 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ (ജിആർ 6 വിഭാഗം) പ്രമാണപരിശോധന നടത്തും.
	തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽപിഎസ്എ (മലയാളം മീഡിയം) കാറ്റഗറി നമ്പർ 516/19  തസ്തികയിലേക്ക് സെപ്തംബർ 20 മുതൽ ഒക്ടോബർ 11 വരെ പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്എംഎസ് അയച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top