26 April Friday

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിജ്ഞാപനത്തില്‍ തിരുത്തല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

കാറ്റഗറി നമ്പര്‍ 130/2012 പ്രകാരം കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയുടെ 24.07.2015 ല്‍ നിലവില്‍ വന്ന 08/2015/ഡി.ഒ.ക്യു. നമ്പര്‍ സാധ്യതാ പട്ടികയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്നു ശതമാനംറിസര്‍വേഷന്‍ പട്ടികയില്‍ ലോ വിഷന്‍, ഹിയറിങ് ഇംപെയര്‍മെന്റ് വിഭാഗങ്ങള്‍ Not Eligible എന്നതിനുപകരം Nil   എന്ന് ചേര്‍ത്ത് തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.


ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 16/2014 പ്രകാരം വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി) തസ്തികയുടെ പ്രായോഗിക പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് 2017  സെപ്തംബര്‍ 14, 15, 16, 18, 19, 20, 22, 25, 26 തീയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ PSC ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 
കാറ്റഗറി നമ്പര്‍ 427/2012 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017  സെപ്തംബര്‍ 25, 28  തിയതികളില്‍ തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


പിഎസ്സി തെരഞ്ഞെടുപ്പില്‍ വിലക്ക്
കണ്ണൂര്‍ ജില്ലയില്‍ അഞ്ചാംപീടിക പാറക്കടവ് പോസ്റ്റോഫീസ് പരിധിയില്‍ അഞ്ജനത്തില്‍ അഞ്ജലി സി എന്ന ഉദ്യോഗാര്‍ഥിയെ രണ്ട് ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ നിര്‍മിച്ച് രണ്ട് പെര്‍മനന്റ് കാന്‍ഡിഡേറ്റ് നമ്പര്‍ കൈപ്പറ്റി എന്ന കാരണത്താല്‍ 17.05.2017 മുതല്‍ ഒരു വര്‍ഷത്തേക്ക് PSC തെരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.


ഇന്റര്‍വ്യൂ
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 438/2015 പ്രകാരം സീനിയര്‍ ലക്ചറര്‍ (റേഡിയോ തെറാപ്പി) എന്‍സിഎ-എസ്ടി, കാറ്റഗറി നമ്പര്‍ 591/2015 പ്രകാരം സീനിയര്‍ ലക്ചറര്‍ (ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി) എന്‍സിഎ-വിശ്വകര്‍മ്മ,  കാറ്റഗറി നമ്പര്‍ 592/2015 പ്രകാരം സീനിയര്‍ ലക്ചറര്‍ (ഒഫ്താല്‍മോളജി) എന്‍സിഎ-ഒബിസി തസ്തികകള്‍ക്ക്  2017 സെപ്തംബര്‍ 14, 15 തീയതികളില്‍ പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലും കാറ്റഗറി നമ്പര്‍ 216/2013 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയുടെ 29.03.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 സെപ്തംബര്‍ 13 ന് ജടഇ പാലക്കാട് ജില്ലാ ഓഫീസിലും ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കാറ്റഗറി നമ്പര്‍ 91/2015 പ്രകാരം ഹോമിയോപ്പതി വകുപ്പില്‍ നേഴ്സ് ഗ്രേഡ്-2 (ഹോമിയോ) തസ്തികയുടെ 31.01.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 സെപ്തംബര്‍ 15, 26 തീയതികളില്‍ പിഎസ്സി പാലക്കാട് ജില്ലാ ഓഫീസിലും വാട്ടര്‍ അതോറിറ്റിയില്‍ കാറ്റഗറി നമ്പര്‍ 411/2014 പ്രകാരം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയ്ക്ക് 2017 സെപ്തംബര്‍ 20 ന് രാവിലെ 10.30 നും കാറ്റഗറി നമ്പര്‍ 503/2016 പ്രകാരം ഡെപ്യൂട്ടി അക്കൌണ്ട്സ് മാനേജര്‍ (എന്‍സിഎ- SC ) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 20 ന് പകല്‍ 1.10 നും കാറ്റഗറി നമ്പര്‍ 70/2016 പ്രകാരം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡില്‍ എസി പ്ളാന്റ് ഓപ്പറേറ്റര്‍ (രണ്ടാം എന്‍സിഎ - മുസ്ളിം) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 28നും തിരുവനന്തപുരം PSC ആസ്ഥാന ഓഫീസിലും ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കാറ്റഗറി നമ്പര്‍ 95/2015 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് / അക്കൌണ്ട്സ് ഓഫീസര്‍ (പട്ടിക വര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017  സെപ്തംബര്‍ 19 നും കാറ്റഗറി നമ്പര്‍ 343/2012 പ്രകാരം കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി എന്‍ജിനിയര്‍ (ജനറല്‍ കാറ്റഗറി) തസ്തികയ്ക്ക് 2017  സെപ്തംബര്‍ 28 നും തിരുവനന്തപുരം PSC  ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 419/2014 പ്രകാരം ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക്  2017  സെപ്തംബര്‍ 26, 27 തിയതികളിലും കാറ്റഗറി നമ്പര്‍ 201/2014 പ്രകാരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ക്ളേവര്‍ക്കര്‍ തസ്തികയ്ക്ക് 2017  സെപ്തംബര്‍ 27നും കാറ്റഗറി നമ്പര്‍ 231/2015 പ്രകാരം ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ്-2 തസ്തികയ്ക്ക് 2017  ഒക്ടോബര്‍ 11, 12, 13 തിയതികളിലും കാറ്റഗറി നമ്പര്‍ 335/2014 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍ (ഡെഫ് ആന്‍ഡ് ഡംബ്) തസ്തികയ്ക്ക് 2017  ഒക്ടോബര്‍ 26നും തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 612/2013 പ്രകാരം കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ളര്‍ക്ക്-ടൈപ്പിസ്റ്റ് (എന്‍സിഎ- ഹിന്ദു നാടാര്‍) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 26 ന് രാവിലെ പത്തുമുതല്‍ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും 12 മണിമുതല്‍ 2.15 വരെ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിലുംനടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 


ഡിക്റ്റേഷന്‍ ടെസ്റ്റ്
കാറ്റഗറി നമ്പര്‍ 75/2013 പ്രകാരം സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-4, കാറ്റഗറി നമ്പര്‍ 350/2012 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 എന്നീ തസ്തികകള്‍ക്ക് 2017 സെപ്തംബര്‍ 25 ന് രാവിലെ 7.30 മുതല്‍ 9.05 വരെയും  കാറ്റഗറി നമ്പര്‍ 88/2012 പ്രകാരം കേരള ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2  തസ്തികയ്ക്ക് 2017 സെപ്തംബര്‍ 28 ന് രാവിലെ 7.30 മുതല്‍ 9.05 വരെയും നടക്കുന്ന ഡിക്റ്റേഷന്‍ ടെസ്റ്റിന്റെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 


ഒഎംആര്‍ പരീക്ഷ
കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ടെക്നീഷ്യന്‍ ഗ്രേഡ്-2 (ജനറല്‍ മെക്കാനിക്ക്) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി (195/2016), പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി (196/2016) തസ്തികയ്ക്ക് 2017 ഒക്ടോബര്‍ മൂന്നിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പൊതു പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈലില്‍നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


പരീക്ഷാ ടൈം ടേബിള്‍
ലീഗല്‍ അസിസ്റ്റന്റുമാര്‍ക്ക് 2017 സെപ്തംബര്‍ 28 ന് രാവിലെ 9.30 മുതല്‍ 12.00 വരെ തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ നടക്കുന്ന  വകുപ്പുതല പരീക്ഷയുടെ ടൈംടേബിളും സിലബസും കമീഷന്റെ ഔദ്യോഗിക website ല്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top