26 April Friday

ഔഷധിയില്‍ ഫീല്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ഫീല്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍ തസ്തികയില്‍ 13 ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത.ആശയവിനിമയ മികവും ഔഷധ വിപണന മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.പ്രായപരിധി 20-40. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും.  ശമ്പളം 10,500. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 28ന്മുമ്പ് അപേക്ഷിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണം. വിലാസം: മാനേജിങ് ഡയറക്ടര്‍, ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ (ഐ എം) കേരളാ ലിമിറ്റഡ്, കുട്ടനെല്ലൂര്‍, തൃശൂര്‍- 680014. ഫോണ്‍: 0487 2459800 website: www.oushadhi.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top