08 May Wednesday

ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ 28വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2016

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ പരീക്ഷ 2016ന ്വു://രീിൈഹശില.ിശര.ശി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 28നുമുമ്പ് അപേക്ഷിക്കണം.

സെന്‍ട്രല്‍ സെക്രട്ടറിയറ്റ് ഓഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, റെയില്‍വെ, സബോര്‍ഡിനേറ്റ് ഓഫീസസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സെന്‍ട്രല്‍ ഹിന്ദി ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് ഹിന്ദി പ്രധ്യാപക്, വിവിധ സര്‍ക്കാര്‍ വകുപ്പുളിലേക്ക് സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക.

യോഗ്യത: ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ് കോഡ് 'എ' മുതല്‍ 'ഡി' വരെയുള്ള തസ്തികകള്‍}: ഇംഗ്ളീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ളീഷോ ഹിന്ദിയോ നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ളീഷ് മെയിന്‍ വിഷയമായി പഠിച്ചുകൊണ്ട് നേടിയ ബിരുദം. ഹിന്ദി മെയിനായി പഠിച്ചവര്‍ ഇംഗ്ളീഷ് സബ്സിഡിയറി ആയും ഇംഗ്ളീഷ് മെയിന്‍ ആയി പഠിച്ചവര്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം.

സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ് കോഡ് ഇ) തസ്തികയ്ക്ക്: ഇംഗ്ളീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. പിജിക്ക് ഹിന്ദിമെയിനായി പഠിച്ചവര്‍ ബിരുദതലത്തില്‍ ഇംഗ്ളീഷ് സബ്സിഡിയറി ആയും പിജിക്ക് ഇംഗ്ളീഷ് മെയിന്‍ ആയി പഠിച്ചവര്‍ ബിരുദതലത്തില്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ളീഷ്/ഹിന്ദി അല്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ളിഷ്/ഹിന്ദി നിര്‍ബന്ധ/ഇലക്ടീവ് വിഷയം അല്ലെങ്കില്‍ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്ന് നിര്‍ബന്ധ/ഇലക്ടീവ് വിഷയമോ ആയിരിക്കണം. ഈ യോഗ്യതയുള്ളവര്‍ക്ക് ട്രാന്‍സലേഷനില്‍ (ഹിന്ദിയില്‍ നിന്ന് ഇംഗ്ളീഷിലേക്കും തിരിച്ചുമുള്ളത്) സര്‍ക്കാര്‍ ഓഫീസികളിലെ തര്‍ജമവിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ ജോലിപരിചയം എന്നിവ ആവശ്യമാണ്.

ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍/ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പോസ്റ്റ് കോഡ് എഫ്) തസ്തികയ്ക്ക്: ഇംഗ്ളീഷ്/ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ളീഷോ ഹിന്ദിയോ നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ളീഷ് മെയിന്‍ വിഷയമായി പഠിച്ചുകൊണ്ട് നേടിയ ബിരുദം. ഹിന്ദി മെയിനായി പഠിച്ചവര്‍ ഇംഗ്ളീഷ് സബ്സിഡിയറി ആയും ഇംഗ്ളീഷ് മെയിന്‍ ആയി പഠിച്ചവര്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം.

ഹിന്ദി പ്രധ്യാപക് തസ്തികയ്ക്ക് (പോസ്റ്റ് കോഡ് ജി): ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിഎഡ്, ബിരുദതലത്തില്‍ ഇംഗ്ളീഷ് നിര്‍ബന്ധ/ഇലക്ടീവ് വിജയമായി പഠിച്ചിരിക്കണം. പ്ളസ് ടു തലത്തിലെ ഹിന്ദി അധ്യാപനത്തില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായം (എല്ലാ തസ്തികകള്‍ക്കും): 2016 ജനുവരി ഒന്നിന് 30 വയസ് കവിയരുത്. എസ്സി/എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരവും.

അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി, വികലാംഗര്‍, വിമുക്തഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top