27 April Saturday

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. എല്‍ഡി ക്ളര്‍ക്ക്: ഡിഎഎംബി വകുപ്പ്. 34 ഒഴിവ്. പ്രായം 18-27. യോഗ്യത: 12-ാം ക്ളാസ് പാസ്, ഇംഗ്ളീഷ്, ഹിന്ദി ടൈപ്പിങ് പ്രാവീണ്യം. ശമ്പളം: 5200-20200. + 1900 ഗ്രേഡ്പേ.
2. ഗ്രേഡ് IV (ഡിഎഎസ്എസ്). 480 ഒഴിവ്. പ്രായം: 18-27. യോഗ്യത: 12-ാം ക്ളാസ്. ഹിന്ദി ടൈപ്പിങ്. ശമ്പളം: 5200-20200. 1900 ഗ്രേഡ്പേ.
3. ഗ്രേഡ് II  (ഡിഎഎസ്എസ്). 221 ഒഴിവ്. പ്രായം 20-27. യോഗ്യത: ബിരുദം. ഹിന്ദി ഭാഷാ പരിചയം അഭികാമ്യം. ശമ്പളം: 9300-34800 + 4600 ഗ്രേഡ്പേ.
4. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (പ്ളാനിങ് വകുപ്പ്) 260 ഒഴിവുകള്‍. പ്രായം 20-27. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4600. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് /കൊമേഴ്സ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം.
5. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍) 5 ഒഴിവ്. പ്രായം 18-30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
6. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III സിജെബി വകുപ്പ.് 52 ഒഴിവ്. പ്രായം 18-27. ശമ്പളം: 5200-20200. മെട്രിക്കുലേഷന്‍ പാസ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
7. ഫീല്‍ഡ് അസിസ്റ്റന്റ് (ഫുഡ്സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ്). 10 ഒഴിവ്. പ്രായം: 18-27. ശമ്പളം: 5200-20200 + ഗ്രേഡ്പേ 2000. യോഗ്യത: മെട്രിക്കുലേഷന്‍. ഭക്ഷ്യസാധനങ്ങളുടെ പാക്കിങ്ങിലും സീലിങ്ങിലും പരിചയം.
8. ഫുഡ് സേഫ്റ്റി ഓഫീസര്‍. 5 ഒഴിവ്. പ്രായപരിധി: 30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. യോഗ്യത: ഫുഡ്ടെക്നോളജി, ഡെയ്റി ടെക്നോളജി, അഗ്രികള്‍ചറല്‍ സയന്‍സ് എന്നിവയിലേതെങ്കിലും ബിരുദം.
9. ലൈബ്രേറിയന്‍ (ഡിടിടിഇ വകുപ്പ്) 6 ഒഴിവ്. പ്രായപരിധി 37. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍, ടൈപ് റൈറ്റിങ് പരിചയം.
10. ലൈബ്രേറിയന്‍ (ഡിടിഇ ഓഫ് ട്രെയിനിങ്) ഒരു ഒഴിവ്. പ്രായപരിധി: 30. ശമ്പളം: 9300-34800 + ഗ്രേഡ്പേ 4200. ലൈബ്രറി സയന്‍സില്‍ ബിരുദം. കംപ്യൂട്ടര്‍ ആപ്ളിക്കേഷണല്‍ ഡിപ്ളോമ അഭികാമ്യം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അപേക്ഷാഫീസ് 100 രൂപ. പട്ടികവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്ത് 21   .http://dssbonline.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top