08 May Wednesday

ഹാന്‍ഡ്‌ലൂം/ഹാന്‍ടെ‌ക്‌സ് സെയില്‍സ്മാന്‍ പരീക്ഷ 16 ന് ; അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 524/2013 പ്രകാരം ഹാന്‍ഡ്‌ലൂം  വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍ടെക്സ്) സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍ (പാര്‍ട്ട്-1) തസ്തികയിലേക്കുള്ള പരീക്ഷ ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും.  ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 
ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 441/2014 പ്രകാരം കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയ്ക്കായി കൊല്ലം ജില്ലയില്‍ 17.07.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസിലും, ടി തസ്തികയുടെ ആലപ്പുഴ ജില്ലയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആലപ്പുഴ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും 2017 ഡിസംബര്‍ 14, 15 തീയതികളിലും, കാറ്റഗറി നമ്പര്‍ 431/2012 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ് തസ്തികയ്ക്ക് 2017 ഡിസംബര്‍ 20 ന്, പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
   
ഡ്രൈവിങ് ടെസ്റ്റ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / കോര്‍പ്പറേഷന്‍ /ബോര്‍ഡിലെ ഡ്രൈവര്‍ ഗ്രേഡ്-2, ഡ്രൈവര്‍ (എല്‍.ഡി.വി.)  - എന്‍.സി.എ. ധീവര, ഈഴവ (കാറ്റഗറി നമ്പര്‍ 599/2015, 600/2015) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017 ഡിസംബര്‍ 15 ന് രാവിലെ 6 മണി മുതല്‍  കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

പ്രായോഗിക പരീക്ഷ


കാറ്റഗറി നമ്പര്‍ 85/2015 പ്രകാരം സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഇലക്ട്രീഷ്യന്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 19 മുതല്‍ 23 വരെ തിരുവനന്തപുരം ചാക്ക ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ വച്ച് പ്രായോഗിക പരീക്ഷ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

കായികക്ഷമതാ പരീക്ഷ


പാലക്കാട് ജില്ലയില്‍ പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ (64/2017), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (66/2017), എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (65/2017) തസ്തികകളുടെ (അട്ടപ്പാടി ബ്ളോക്കിലെ പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള പ്രത്യേക നിയമനം) തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും അട്ടപ്പാടി കോട്ടത്തറയിലുള്ള ആരോഗ്യമാതാ ഹൈസ്കൂളില്‍ വച്ച് 2017 ഡിസംബര്‍ 11 മുതല്‍ 16 വരെ നടത്തുന്നു.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.  ഉദ്യോഗാത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയില്‍ കാര്‍ഡും മറ്റ് അനുബന്ധ രേഖകളുമായി രാവിലെ 6 മണിക്ക് ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഓണ്‍ലൈന്‍ പരീക്ഷ

    കാറ്റഗറി നമ്പര്‍ 205/2013 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഓഫീസ് സെക്രട്ടറിഷിപ്പ്) തസ്തികയ്ക്ക് 2017 ഡിസംബര്‍ 21 ന് രാവിലെ 10 മണി മുതല്‍ 12.15 വരെയും , കാറ്റഗറി നമ്പര്‍ 94/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍ എഞ്ചിനീയറിങ്) - പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം - തസ്തികയ്ക്ക് 2017 ഡിസംബര്‍ 23 ന് രാവിലെ 10 മണി മുതല്‍ 12.15 വരെയും  തിരുവനന്തപുരം പരീക്ഷാകേന്ദ്രത്തിലും, കാറ്റഗറി നമ്പര്‍ 472/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്കുകള്‍) ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (എന്‍.സി.എ. - എസ്.സി.) തസ്തികയ്ക്ക് 2017 ഡിസംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ  തിരുവനന്തപുരം, പത്തനംതിട്ട,  എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top