26 April Friday

റിസര്‍വ് ബാങ്കില്‍ ഓഫീസര്‍: 161 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 12, 2017

റ്ിസര്‍വ് ബാങ്കില്‍ ഓഫീസര്‍ ബി ഗ്രേഡ് തസ്തികയില്‍ 161 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഫീസര്‍: ജനറല്‍ റിക്രൂട്ട്മെന്റ്: 145 ഒഴിവ്.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക് വേണം.  എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക്മതി.

ഓഫീസര്‍ എക്കണോമിക് വകുപ്പ്: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എക്കണോമിക്സ്/എക്കണോമെട്രിക്സ് ക്വാണ്ടിറേറ്റീവ് എക്കണോമിക്സ്, മാത്തമാറ്റിക്കല്‍ എക്കണോമിക്സ്/ഫിനാന്‍സില്‍ പിജി. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക്മതി.

ഓഫീസര്‍ (സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്): സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ എക്കണോമിക്സ്/എക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ്/അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മാറിക്സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പിജി അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി മാത്തമാറ്റിക്സ്/എംസ്റ്റാറ്റ്. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക് മതി.

2017 മെയ് ഒന്നിന് 21 വയസിനും 30 വയസിനും ഇടയ്ക്ക് പ്രായം. എംഫില്‍ യോഗ്യതയുള്ളവരെ 32 വയസുവരെയും പിഎച്ച്ഡിക്കാരെ 34 വയസുവരെയും പരിഗണിക്കും. കൊമേഴ്സ്യല്‍ ബാങ്കിലോ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിലോ ഓഫീസര്‍ തസ്തികയില്‍ ജോലിപരിചയമുള്ളവര്‍ക്ക് ഉയര്‍ന്നപ്രായത്തില്‍ മൂന്നുവര്‍ഷംവരെ ഇളവ് അനുവദിക്കും.

അപേക്ഷാഫീസ് 850 രൂപ. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും 100 രൂപ.
www:rbi.org.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് 23വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top