26 April Friday

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍: 300 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2016

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തികയില്‍ 300 ഒഴിവ്. ഫിനാന്‍സ് വിഭാഗത്തില്‍: സിഎ/കോസ്റ്റ് അക്കൌണ്ടന്റ്/എംകോ/ബികോം/എംബിഎ ഫിനാന്‍സ്. സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദവും സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒരുവര്‍ഷ ഡിപ്ളോമയും.

ലീഗല്‍ വിഭാഗത്തില്‍: നിയമബിരുദം. അഭിഭാഷകനായി മൂന്നുവര്‍ഷ ജോലിപരിചയം അഭിലഷണീയം (എസ്സി/എസ്ടിക്ക് രണ്ടുവര്‍ഷം).
മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍: മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്  ബിഇ/ബിടെക്.
ആക്ച്വറി വിഭാഗത്തില്‍: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ച്വറിയല്‍ സയന്‍സ് എന്നിവയിലോ തത്തുല്യ വിഷയത്തിലോ ബിരുദം.
ജനറലിസ്റ്റ്വിഭാഗത്തില്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

2016 മാര്‍ച്ച് 31നുമുമ്പ് യോഗ്യതനേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.  2016 മാര്‍ച്ച് 31ന് 21 വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് പ്രായം.1986 ഏപ്രില്‍ ഒന്നിനും 1995 മാര്‍ച്ച് 31നും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം.
അപേക്ഷാഫീസ് 600 രൂപ. വനിതകള്‍, എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 50 രൂപ.
www.uiic.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 17 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top