26 April Friday

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡിൽ 176 ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി പേഴ്സണൽ ആൻഡ് എക്സ്റേ സ്ക്രീനേഴ്സ് തസ്തികയിൽ 176 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചെന്നൈ എയർപോർടിലാണ് ഒഴിവ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, കേരളം, പോണ്ടിച്ചേരി ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കാണ് അവസരം. യോഗ്യത ബിരുദം, ഇംഗ്ലീഷും ഹിന്ദിയും പ്രാദേശിക ഭാഷയും അറിയണം, BCAS Basic AVSEC (12 days new pattern) Certificate,  പ്രായം 45ൽകൂടരുത്. ഉയരം 170 സെ.മീ(പുരുഷ), 157 സെ.മീ(സ്ത്രീ). അപേക്ഷാഫോറം www.aaiclas.org ൽ ലഭിക്കും . അപേക്ഷ പൂരിപ്പിച്ച് 500 രൂപയുടെ ഡിഡി, അനുബന്ധരേഖകളുടെ പകർപ്പ് സഹിതം‘The Chief Security Officer, AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi110 003’ എന്നവിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top