26 April Friday

ഭാഷ എന്ന സംസ്കാരം

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ഒരു വ്യക്തി മറ്റുള്ളവരുടെ മുന്നില്‍ അംഗീകാരം നേടുന്നതില്‍ ഉപയോഗിക്കുന്ന ഭാഷയും  കൈകാര്യം ചെയ്യുന്ന രീതിയും പ്രധാന പങ്കുവഹിക്കുന്നു. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ  അടങ്ങാത്ത ആഗ്രഹമാണ് ഭാഷകളുടെ (Languages)  ഉത്ഭവാടിസ്ഥാനം.
ഭാഷ ഒരു സംസ്കാരമാണ്. ഒരുസ്ഥാപനത്തിന് തൊഴില്‍ സംസ്കാരം കെട്ടിപ്പടുക്കാനും ഉപഭോക്താക്കളുടെ മനസ്സില്‍ സ്വാധീനം ചെലുത്താനും ഭാഷ പ്രമുഖ പങ്കുവഹിക്കുന്നു. മാതൃഭാഷയും ഇംഗ്ളീഷും ഉപഭോക്താക്കള്‍ (Customers) ഉപയോഗിക്കുന്ന മറ്റ് ഭാഷകളും ഭംഗിയായി കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ പ്രത്യേകം പരിശീലനം നല്‍കാറുണ്ട്.
വ്യക്തിത്വത്തിന്റെ പര്യായമായ ഭാഷ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍: (1) നല്ല ബന്ധങ്ങള്‍ (Relationship) ഉണ്ടാകും. (2) നമ്മുടെ സംസ്കാരം (Culture)  വെളിപ്പെടും.(3) ആശയങ്ങള്‍ (Idea) മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തും. (4) തര്‍ക്കങ്ങള്‍ (Disputes) ഒഴിവാക്കപ്പെടും. (5) തീരുമാനങ്ങള്‍ (ഉലരശശീിെ) സമയത്തെടുക്കാന്‍ സാധിക്കും. തൊഴിലില്‍ പ്രവേശിക്കുന്നവര്‍ ജോലിസ്ഥലത്തെ തദ്ദേശഭാഷയും (കേരളത്തിലാണ് ജോലി ചെയ്യുന്നതെങ്കില്‍ മലയാളം), കുടുതല്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നഭാഷയും (ഹിന്ദി), രാജ്യാന്തര ഭാഷയും (ഇംഗ്ളീഷ്) നന്നായി ഉപയോഗിക്കാന്‍ പഠിക്കണം. മികവുറ്റ സ്ഥാപനങ്ങളെല്ലാം ഉദ്യോഗാര്‍ഥിക്ക് മുകളില്‍ പറഞ്ഞ മൂന്ന് ഭാഷയിലും പ്രവീണ്യം ഉണ്ടോ എന്ന് ഇന്റര്‍വ്യുകളില്‍ പരിശോധിക്കാറുണ്ട് .അയല്‍സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളും  മാതൃഭാഷക്ക് പരമപ്രധാന പരിഗണന നല്‍കുന്ന കാലഘട്ടത്തില്‍ മറ്റിടങ്ങളില്‍ ജോലികിട്ടി പോകുന്നവര്‍ അതത് തദ്ദേശഭാഷയുംകൂടി പഠിക്കേണ്ടതുണ്ട്.
ഏതു ഭാഷയായാലും പറയാനുള്ള കാര്യം ചുരുക്കത്തില്‍(Summarise) ലളിതമായും (Simple)  വ്യക്തമായും (Clear)  പറയുന്നതിലാണ് വിജയം. ഇന്റര്‍വ്യുകളിലെ ചോദ്യങ്ങള്‍ക്ക് കാര്യപ്രസക്തമായ ഉത്തരം നല്‍കുക (Keep It Short And Simple) എന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാറുണ്ട്.
അന്താരാഷ്ട്ര പ്രോജക്ടുകള്‍,  വിദേശ ഉപഭോക്താക്കള്‍, അന്യരാജ്യക്കാരും അയല്‍സംസ്ഥാനക്കാരും ആയ  സഹജീവനക്കാര്‍ എന്നിവരടങ്ങുന്ന നൂതന തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇംഗ്ളീഷ് ഭാഷ ഭയപ്പെടലില്ലാതെ കൈകാര്യം ചെയ്യേണ്ടതുണ്ട്. 
ഒക്ടോബര്‍ 16ന് പ്രസിദ്ധീകരിച്ച 'ഇംഗ്ളീഷ് കരഗതമാക്കൂ; വിജയവഴി തേടൂ' എന്ന വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഇ മെയിലുകള്‍ ലഭിച്ചു. പത്തനംതിട്ട റാന്നിയില്‍നിന്ന് സര്‍ക്കാര്‍ ജീവനക്കാരനായ ബോബി, ഇംഗ്ളീഷ് ഭാഷ കൂടുതല്‍ പഠിക്കാനും നന്നായി കൈകാര്യം ചെയ്യാനുമുള്ള വഴികള്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ളീഷ് ഭാഷ പഠിക്കുന്നവര്‍  മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
 ഒന്ന്:  ഇംഗ്ളീഷ് ഒഴുക്കോടെ സംസാരിക്കണമെന്ന് ഉറച്ച തീരുമാനം എടുക്കുക.  പേടി, തെറ്റു സംഭവിക്കുമെന്ന തോന്നല്‍, തടസങ്ങള്‍ (Barriers) എന്നിവ മനസ്സില്‍നിന്ന് എടുത്തുകളയണം.
രണ്ട്:    മനസ് പാകപ്പെട്ടാല്‍ ആത്മവിശ്വാസം വരും. ആത്മവിശ്വാസമുണ്ടെങ്കില്‍ കൂടുതല്‍ പഠിക്കാനുള്ള ആകാംക്ഷയുണ്ടാകും. ചുരുക്കി പറഞ്ഞാല്‍ I can, I will’ എന്ന മനോഭാവം.
മൂന്ന്:    നാലു ഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ള ഇംഗ്ളീഷ് ഭാഷ മനസിലാക്കി സംസാരിച്ചു തുടങ്ങണം. വ്യാകരണം (Grammar), പദാവലി (Vocabulary), ഘടന (Structure), ശബ്ദം, ഉച്ചാരണം (Voice & Accent) എന്നിങ്ങനെ.
ഇംഗ്ളീഷ് ഭാഷ മനസിലാക്കി സംസാരിക്കാനുള്ള ചില രീതികള്‍ (Techniques)  താഴെ പറയുന്നു.
(1) ഇംഗ്ളീഷില്‍ ചിന്തിച്ച് ഇംഗ്ളീഷില്‍ സംസാരിക്കുക. (Think in English, Speak in English)  പലപ്പോഴും നാം മലയാളത്തില്‍ വാക്കുകള്‍ ആലോചിച്ച് ഇംഗ്ളീഷില്‍ സംസാരിക്കാന്‍ ശ്രമിക്കും. അത് തെറ്റാണ്. ഇംഗ്ളീഷിനും മലയാളത്തിനും രണ്ട് ഘടനയാണ്. അതിനാല്‍ ഇംഗ്ളീഷില്‍ ചിന്തിക്കുക, സംസാരിക്കുക.
(2) ഇംഗ്ളീഷ് സംഭാഷണം ശ്രദ്ധിച്ച് കേട്ട് അതിനെ വിശകലനം (Interpret) ചെയ്യുക. ഇംഗ്ളീഷ് വാര്‍ത്തകള്‍, സിനിമാ സംഭാഷണങ്ങള്‍ എന്നിവ ശ്രദ്ധിക്കുക.
(3)RRR  തത്വം ഉപയോഗിക്കുക.
  Read  (വായിക്കുക) - ഇംഗ്ളീഷ് പുസ്തകങ്ങളും പത്രങ്ങളും എവിടെ ലഭ്യമായാലും വായിക്കുക.
Recall  (ഓര്‍ത്തെടുക്കുക) - വായിച്ചതിനു ശേഷം ആ ഭാഗങ്ങള്‍ കാണാതെ പഠിക്കാതെ ഓര്‍ക്കാന്‍ ശ്രമിക്കുക.
Record (രേഖപ്പെടുത്തുക)  - ഓര്‍ത്ത കാര്യം രണ്ടു മൂന്ന് വരികളിലായി പറഞ്ഞ് മൊബൈലിലൊ, ടാബിലൊ റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുക.
(4) നിത്യസംഭാഷണത്തില്‍ ഇംഗ്ളീഷ് കൊണ്ടുവരുവാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് 'See You Tomorrow', 'Had Your lunch?', 'where are you going?' എന്നിവ. സാവധാനം കൂടുതല്‍ ഇംഗ്ളീഷ് വാക്കുകള്‍. പഠിക്കുകയും സംസാരിക്കുമ്പോള്‍ ഒഴുക്ക് (Flow) വരുന്നു.
(5) വെറുതെ 'ഥല', 'ചീ' എന്നല്ലാതെ വാക്യങ്ങളിലൂടെ മറുപടി നല്‍കുക. 'Yes, I will', 'No, I can't'എന്നിങ്ങനെ.
(6) ഒരു ദിവസം ഒരു പുതിയ ഇംഗ്ളീഷ് വാക്കെങ്കിലും പഠിച്ച്  പദാവലി (Vocabulary Knowledge)  കൂട്ടുക.
എല്ലാത്തിനുമുപരി സങ്കോചമില്ലാതെ ഇംഗ്ളീഷ് ഉപയോഗിച്ചാല്‍ മാത്രമേ ഈ മത്സരയുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്ന സത്യം മനസ്സിലാക്കുക. സ്വന്തം അറിവ് പരിമിതമാണെന്ന തോന്നല്‍ ഒഴിവാക്കി ഇംഗ്ളീഷില്‍ സംസാരിച്ചു തുടങ്ങുക. 'വെള്ളത്തില്‍ ഇറങ്ങിയാല്‍ മാത്രമേ നീന്തല്‍ പഠിക്കാന്‍ സാധിക്കൂ'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top