26 April Friday

ഡല്‍ഹി സബ് ഓര്‍ഡിനേറ്റ് സര്‍വീസസില്‍ നിരവധി അവസരം

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

ഡല്‍ഹി സബ് ഓര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് വിവിധ ഡിപ്പാര്‍ട്്മെന്റുകളില്‍ 70 തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അധ്യാപകര്‍ (നേഴ്സറി, പ്രൈമറി, സ്പെഷ്യല്‍, ഫിസിക്കല്‍, എഡ്യുക്കേഷന്‍, ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ്), എന്‍ജിനിയര്‍, ലീഗല്‍ അസിസ്റ്റന്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ 15116 ഒഴിവുണ്ട്്. യോഗ്യത: 1) ജൂനിയര്‍ എന്‍ജിനിയര്‍ - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ഡിപ്ളോമ. 2)പട്വാരി- പ്ളസ്ടുവും ഒരുവര്‍ഷത്തെ കംപ്യൂട്ടര്‍ ഡിപ്ളോമ കോഴ്സും പാസാകണം. 3) ലീഗല്‍ അസിസ്റ്റന്റ് - നിയമബിരുദം. സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍- സിബിഎസ്ഇ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് 4) പ്രൈമറി ടീച്ചര്‍- സിബിഎസ്ഇ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍ക്കും വിമുക്തഭടന്മാര്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും ഫീസില്ല. Advertisemsent No.02/17. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തിയതി- 15 സെപ്തംബര്‍, 2017.
വിശദവിവരങ്ങള്‍ www.dsssb.delhigovt.nic.in . വിലാസം:Delhi Subordinate Services Selection Board, FC-18K Institutional Area, Karkardooma, Delhi-110092.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top