27 April Saturday

ഇന്ത്യൻ ഇക്കണോമിക് സർവീസ്/ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷക്ക് യുപിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇക്കണോമിക് സർവീസിൽ 14, സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ 32 ഒഴിവുമാണുള്ളത്. പ്രായം: 21‐30 (2018 ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത: ഇന്ത്യൻ ഇക്കണോമിക് സർവീസ്: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നിവയിലുള്ള ബിരുദാനന്തരബിരുദം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ വിഷയമായി പഠിച്ചുള്ള ബിരുദം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ്സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള ബിരുദാനന്തരബിരുദം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ യുപിഎസ്സി നിർദേശിക്കുന്ന സമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കണം. 200രൂപയാണ് ഫീസ്. വനിതകൾ/എസ്സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസ് അടയ്ക്കാം. www.upsconline.nic.in www.upsconline.nic.inഎന്ന website ലൂടെ പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചാൽ ഫീസ് അടയ്ക്കാനുള്ള പേ ‐ഇൻ‐ സ്ലിപ് ഡൗൺലോഡ് ചെയ്തെടുക്കാം. ഇത് ഡൗൺലോഡ്ചെയ്തെടുത്ത് തൊട്ടടുത്തപ്രവൃത്തിദിവസം ഫീസടയ്ക്കണം. ഏപ്രിൽ 15 ആണ് ഫീസടയ്ക്കാനുള്ള അവസാന തിയതി. എസ്ബിഐയുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചോ വിസ/ മാസ്റ്റർകാർഡ്/ ഡെബിറ്റ് കാർഡ് വഴി ഓൺലൈനായോ ഫീസടയ്ക്കാം. വിജ്ഞാപനത്തിൽ നിർദേശിച്ചപ്രകാരം ഫീസടയ്ക്കാം. വിശദാംശം www.upsc.gov.inwww.upsc.gov.in വിജ്ഞാപനത്തിൽ ലഭിക്കും. പാർട് ഒന്ന് എഴുത്ത് പരീക്ഷ, പാർട് രണ്ട് (വൈവവോസി, അഭിമുഖം) എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജൂൺ 29 മുതലായിരിക്കും പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. മറ്റ് പരീക്ഷാകേന്ദ്രങ്ങൾ വെബ്സൈറ്റിലുണ്ട്. www.upsconline.nic.in www.upsconline.nic.inഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. ഫീസ് അടച്ചശേഷം ഓൺലൈൻ അപേക്ഷാസമർപ്പണം പൂർത്തിയാക്കി ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. തപാലിൽ അയക്കേണ്ടതില്ല. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 16.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top