26 April Friday

ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 404/2020 ഇലക്ട്രീഷ്യന്‍, തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 185/2020 ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക് റെക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ എന്‍സിഎ ഹിന്ദുനാടാര്‍ (പൊതുവിഭാഗം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കാസര്‍കോട്‌  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 273/2017 പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (കന്നഡ), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍131/2018 ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉറുദു), മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ കാറ്റഗറി നമ്പര്‍ 15/2021 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം),  കാസര്‍കോട്‌  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 514/2019 ഹൈസ്കൂള്‍ അസിസ്റ്റന്റ് (കന്നഡ),  ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡില്‍ കാറ്റഗറി നമ്പർ 152/2020 ഫാര്‍മസിസ്റ്റ് കം ഡ്രസ്സര്‍ ഗ്രേഡ് മൂന്ന്‌ , കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 491/2020 സ്റ്റെനോഗ്രാഫര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 470/2019 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ, കരകൗശല വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 38/2020 സെയില്‍സ് അസിസ്റ്റന്റ്  അർഹതാപട്ടിക  പ്രസിദ്ധീകരിക്കും. തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 185/2021 ഹൈസ്കൂള്‍ ടീച്ചര്‍ എന്‍സിഎ എല്‍സി/എഐ(അറബിക്), കാസര്‍കോട്‌  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 310/2021 ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം, തസ്തികമാറ്റം മുഖേന), കേരള സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 167/2019 ഗോഡൗണ്‍ മാനേജര്‍ എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ, മൃഗസംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 478/2021 നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഫിസിക്സ്, പട്ടികവർഗം) , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 479/2021  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കെമിസ്ട്രി, പട്ടികവര്‍ഗം) . മൃഗസംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 519/2021 വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം) അഭിമുഖം നടത്താൻ പിഎസ്‌സി തീരുമാനിച്ചു.  ഓൺലൈൻ പരീക്ഷ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 493/2020 എല്‍പി  സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), കാസര്‍കോട്‌  ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 418/2020 ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)  ഒന്നാം എന്‍സിഎ എസ്‌സിസിസി, കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 170/2021, 171/2021, 172/2021 മാനേജര്‍ എന്‍സിഎ  ഒബിസി, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ,  കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 205/2019 ഫാര്‍മസിസ്റ്റ്(ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍) ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ലാന്‍ഡ് റവന്യൂ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 566/2021 തഹസില്‍ദാര്‍/സീനിയര്‍ സൂപ്രണ്ട് (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം) പ്രാഥമിക പരീക്ഷ നടത്തും.  പത്താം ക്ലാസ്സ്‌ തലം പ്രാഥമിക പരീക്ഷ   പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂണ്‍ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ആകെ 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷം അപേക്ഷകളാണുള്ളത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്, റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോണ്‍സ്റ്റബിള്‍, ബിവറേജ് കോര്‍പറേഷനില്‍ എല്‍ഡി ക്ലര്‍ക്ക്, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീ മെയില്‍ പ്രിസണ്‍ ഓഫീസര്‍, വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കേരള കോ ഓപറേറ്റീവ് റബര്‍ മാര്‍ക്കറ്റിങില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകള്‍. വിശദാംശവും സിലബസും പിഎസ്‌സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  സ്ഥിരീകരണം നല്‍കാനുള്ള സമയം മാര്‍ച്ച് 11 വരെയാണ്. അപേക്ഷിച്ച ഓരോ തസ്തികക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ  നിരസിക്കും. സ്ഥിരീകരണം നല്‍കുമ്പോള്‍ പരീക്ഷയുടെ മാധ്യമം മലയാളം/കന്നഡ/തമിഴ് എന്നിവയില്‍ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തണം.  മുന്‍കൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തില്‍ മാത്രമേ ചോദ്യപേപ്പര്‍ ലഭ്യമാകൂ. ഇതുസംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. സ്ഥിരീകരണം നല്‍കുന്നതിന് മുമ്പ്‌ കമ്യൂണിക്കേഷന്‍ മേൽവിലാസത്തിൽ  ആവശ്യമായ മാറ്റംവരുത്തിയാല്‍ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കും. ആദ്യ പ്രാഥമിക പരീക്ഷകള്‍ കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ് വീണ്ടും പത്താം ക്ലാസ്സ്‌  തലം പ്രാഥമിക പരീക്ഷ  നടത്തുന്നത്.  ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ്‌ അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുംവിധം തെരഞ്ഞെടുപ്പ് വേഗത്തിലാക്കും. അഭിമുഖം കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പർ 309/19 ജൂനിയർ കോ–-ഓപറേറ്റീവ്‌ ഇൻസ്‌പക്ടർ തസ്തികയിലേക്ക്‌ മാർച്ച് 2, 3, 4, 9, 10 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 141/2020 സൂപ്രണ്ട് (ഹ്യൂമൻ റിസോഴ്‌സ്‌ മാനേജ്മെന്റ്) മാർച്ച് 23 ന്  ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 516/2019 എൽപി സ്കൂൾ ടീച്ചർ മലയാളം മീഡിയം  അവസാനഘട്ട അഭിമുഖം  മാർച്ച് 9, 10, 11, 17, 18 തീയതികളിൽ  ആസ്ഥാന ഓഫീസിൽ നടത്തും. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 516/2019 എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) മാര്‍ച്ച് 2, 3, 4, 9, 10, 11, 16, 17 തീയതികളില്‍  ജില്ലാ ഓഫീസില്‍  അഭിമുഖം നടത്തും. നിയമസഭാ സെക്രട്ടറിയറ്റില്‍ കാറ്റഗറി നമ്പര്‍ 331/2018, 332/2018, 333/2018, 334/2018  റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട്‌ (മലയാളം) എന്‍സിഎ എല്‍സി/എഐ, വിശ്വകര്‍മ, ഈഴവ/തിയ്യ/ബില്ലവ, പട്ടികവര്‍ഗം തസ്തികയിലേക്ക് മാര്‍ച്ച് ഒമ്പതിന്‌   ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 227/2021, 228/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോളജി) രണ്ടാം എന്‍സിഎ വിശ്വകര്‍മ, പട്ടികജാതി മാര്‍ച്ച് ഒമ്പതിന്‌ രാവിലെ 9.30 നും കാറ്റഗറി നമ്പര്‍ 225/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ഫാര്‍മക്കോളജി) മൂന്നാം എന്‍സിഎ പട്ടികജാതി  മാര്‍ച്ച് 10 ന് പകൽ 11.30 നും അസിസ്റ്റന്റ് പ്രൊഫസര്‍ (അനാട്ടമി) രണ്ടാം എന്‍സിഎ  വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 154/2021) തസ്തികയിലേക്ക്‌  11 ന് രാവിലെ 10.30 നും   അഭിമുഖം നടത്തും.കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 328/2020 സൗണ്ട് എൻജിനിയര്‍  തസ്തികയിലേക്ക് മാര്‍ച്ച് 11 ന്പകൽ 11.30 ന്  ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 265/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (രസശാസ്ത്ര ആൻഡ്‌ ഭൈഷജ്യകല്‍പന) പട്ടികവര്‍ഗം മാര്‍ച്ച് 11 ന്‌ പകൽ 11ന്‌ ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 93/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്തേഷ്യോളജി) എന്‍സിഎ  പട്ടികജാതി, കാറ്റഗറി നമ്പര്‍ 317/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ മെഡിസിന്‍) രണ്ടാം എന്‍സിഎ ഹിന്ദുനാടാര്‍ , കാറ്റഗറി നമ്പര്‍ 235/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്) എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ മാര്‍ച്ച് 11 ന് ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. മലപ്പുറം ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 327/2019 ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി)  വിമുക്തഭടന്‍മാര്‍ക്ക്‌ മാത്രം മാര്‍ച്ച് 10 ന് രാവിലെ 9.30 ന്‌  മലപ്പുറം ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. പ്രമാണപരിശോധന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ (ഇസ്ലാമിക് ഹിസ്റ്ററി) ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍  മാര്‍ച്ച്‌ നാലിന്‌ ആസ്ഥാന ഓഫീസിലും മറ്റ് ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക്  മാര്‍ച്ച് 3, 4 തീയതികളില്‍ സമീപത്തുള്ള പിഎസ്‌സി ജില്ലാ/റീജണല്‍ ഓഫീസുകളിലും  പ്രമാണപരിശോധന നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 278/2019 അസിസ്റ്റന്റ് പ്രൊഫസര്‍ (സ്റ്റാറ്റിസ്റ്റിക്സ്) എന്‍സിഎ  ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 340/2019, 341/2019, 429/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക്  മാര്‍ച്ച് 11 ന് രാവിലെ 10.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിലും മറ്റ് ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക്  മാര്‍ച്ച് അഞ്ചുമുതല്‍ 10 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ സമീപത്തുള്ള പിഎസ്‌സി ജില്ലാ/റീജണല്‍ ഓഫീസുകളിലും പ്രമാണപരിശോധന നടത്തും.   എഴുത്തുപരീക്ഷ എറണാകുളം അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ കാറ്റഗറി നമ്പര്‍ 239/2018 മാര്‍ച്ച് ഏഴിന് പകൽ 2.30 മുതല്‍4 വരെ എഴുത്തുപരീക്ഷ നടത്തും.  വകുപ്പുതല പ്രായോഗിക പരീക്ഷ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍/ഹെഡ് സര്‍വേയര്‍  (സ്പെഷ്യല്‍ ടെസ്റ്റ്) ജൂലൈ 2020 ന്റെ പ്രായോഗിക പരീക്ഷ  മാര്‍ച്ച് 8, 9, 10, 11 തീയതികളില്‍ രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, ശംഖുംമുഖം കടപ്പുറത്ത്  നടത്തും. ടൈംടേബിള്‍, സിലബസ് എന്നിവ  വെബ്സൈറ്റില്‍.   വകുപ്പുതല പരീക്ഷ  ടൈംടേബിള്‍ 2022 ജനുവരിയിലെ വകുപ്പുതല (ഓണ്‍ലൈന്‍/ഒഎംആര്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പിഎസ്‌സി വെബ്സൈറ്റില്‍ ലഭിക്കും. ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് ഫലം   പ്രസിദ്ധീകരിച്ചു കേരള ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് (സ്പെഷ്യല്‍ ടെസ്റ്റ്  സെപ്തംബര്‍ 2020) ന്റെ പരീക്ഷകളുടെ ഫലം (ഒഎംആര്‍) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിലും പരീക്ഷാര്‍ഥികളുടെ പ്രൊഫൈലിലും ലഭിക്കും.  ഒഎംആർ പരീക്ഷ കേരള സെറാമിക്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 407/2019 വർക് അസിസ്റ്റന്റ് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 80/2021 അസിസ്റ്റന്റ് കെമിസ്റ്റ് , ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡിൽ കാറ്റഗറി നമ്പർ 199/2019 അനലിസ്റ്റ്  മാർച്ച് ആറിന് രാവിലെ 10.30 മുതൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 505/2021, 522/2021 എൻസിഎ, എസ്‌സിസിസി, 475/2020 അഗ്രികൾച്ചറൽ ഓഫീസർ  മാർച്ച് ആറിന്‌ പകൽ 2.30 മുതൽ 4.30 വരെ ഒഎംആർ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top