27 April Saturday

ഐഒസിയില്‍ 15 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അസം ഓയില്‍ റിഫൈനറിയില്‍ വിവിധ തസ്തികകളിലായി 15 ഒഴിവ്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്: ഒമ്പത് ഒഴിവ്.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കെമികല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷ റെഗുലര്‍/സാന്‍ഡ്വിച്ച് ഡിപ്ളോമ അല്ലെങ്കില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നി വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ ബിഎസ്സി. ഈ മേഖലയില്‍ കുറഞ്ഞത് ഒരുവര്‍ഷ ജോലിപരിചയം.

2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
ജൂനിയര്‍ എന്‍ജിനിയറിജ് അസിസ്റ്റന്റ്: ഇലക്ട്രിക്കല്‍: നാല് ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷ റെഗലര്‍/സാന്‍ഡ്വിച്ച് ഡിപ്ളോമ. ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷ ജോലിപരിചയം.
2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്: രണ്ട് ഒഴിവ്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം. ഈ മേഖലയില്‍ ഒരുവര്‍ഷ ജോലിപരിചയം.
2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

എസ്സി/എസ്ടി, അംഗപരിമിത വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
അപേക്ഷാഫീസ് 100 രൂപ. www.iocl.com  വെബ്സൈറ്റിലെ അപേക്ഷാമാതൃക ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് ജനുവരി 10നകം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top