27 April Saturday

കരസേനയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

എൻജിനിയറിങ് ബിരുദധാരികളായ അവിവാഹിതരായ യുവാക്കൾക്കും യുവതികൾക്കും കരസേനയിൽ ഓഫീസർമാരാകാം. പ്രായം: 20‐27. യുദ്ധത്തിൽമരിച്ച ഭടന്മാരുടെ വിധവകൾക്കും അവസരമുണ്ട്. ഉയർന്ന പ്രായം 35.  ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 2020 ഏപ്രിലിൽ ആരംഭിക്കുന്ന കോഴ്സിലാണ് പ്രവേശനം. എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയവർക്കും അവസാനവർഷക്കാർക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങി 12മാസത്തിനകം പരീക്ഷജയിച്ച സർടിഫിക്കറ്റ് ഹാജരാക്കണം. യുദ്ധത്തിൽ മരിച്ച ഭടന്മാരുടെ വിധവകൾക്ക് നോൺ ടെക്നിക്കൽ വിഭാഗത്തിൽ ബിരുദവും ടെക്നിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക് കാർക്കുമാണ് അവസരം. www.joinindianarmy.nic.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 22. വിശദവിവരം വെബ്സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top