27 April Saturday

ഐബിപിഎസ് : ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് ; 16,560 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 56 റീജണല്‍ റൂറല്‍ ബാങ്കുകളിലെ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) തസ്തികകളിലേക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍/നവംബറിലാണ് പരീക്ഷ. ആകെ 16,560 ഒഴിവ്. ഇതില്‍ 8824 ഒഴിവ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 7736 ഒഴിവ് ഓഫീസര്‍ തസ്തികയിലുമാണ്. കേരളത്തില്‍ ആകെ 459 ഒഴിവ്.

ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്): ബിരുദം/തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിയണം.
ഓഫീസര്‍ സ്കെയില്‍ ഒന്ന്: ബിരുദം/തത്തുല്യം. പ്രാദേശിക ഭാഷയില്‍ അറിവു വേണം. അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്‍/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

ഓഫീസര്‍ സ്കെയില്‍ 2: ജനറല്‍ ബാങ്കിങ് ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/തത്തുല്യം. ബാങ്കിങ്/ഫിനാന്‍സ്/മാര്‍ക്കറ്റിങ്/അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്‍/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ബാങ്കിങ്/ധനകാര്യസ്ഥാപനങ്ങളില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷ ജോലിപരിചയം വേണം.

ഓഫീസര്‍ സ്കെയില്‍ 2: സ്പെഷ്യലിസ്റ്റ് ഓഫീസര്‍: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ഐടി എന്നിവയിലുള്ള ബിരുദം/തത്തുല്യം. ചാര്‍ട്ടേഡ് അക്കൌണ്ടന്റ്. ഒരുവര്‍ഷ ജോലിപരിചയവും വേണം.

ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്ഥാപനത്തില്‍ അഡ്വക്കറ്റ്/ലോ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷ ജോലിപരിചയം.

ട്രഷറി മാനേജര്‍:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ് അല്ലെങ്കില്‍ എംബിഎ ഫിനാന്‍സ്. ഒരുവര്‍ഷ ജോലിപരിചയം വേണം.

മാര്‍ക്കറ്റിങ് ഓഫീസര്‍: എംബിഎ മാര്‍ക്കറ്റിങ്. ഒരുവര്‍ഷ ജോലിപരിചയം വേണം.
അഗ്രികള്‍ചറല്‍ ഓഫീസര്‍: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഡെയ്റി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസികള്‍ചര്‍ എന്നിവയില്‍ ബിരുദം. രണ്ടുവര്‍ഷ ജോലിപരിചയം വേണം.

ഓഫീസര്‍ സ്കെയില്‍ 3: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം.
ബാങ്കിങ്/ഫിനാന്‍സ്/മാര്‍ക്കറ്റിങ്/അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/പിസി കള്‍ചര്‍/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ–ഓപ്പറേഷന്‍/ഐടി/മാനേജ്മെന്റ്/നിയമം/എക്കണോമിക്സ് ആന്‍ഡ് അക്കൌണ്ടന്‍സി എന്നിവയില്‍ ബിരുദം/ഡിപ്ളോമ ഉള്ളവര്‍ക്ക് മുന്‍ഗണന. ബാങ്ക്/ധനകാര്യ സ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ ജോലിപരിചയം വേണം.

പ്രായം: ഓഫീസര്‍ സ്കെയില്‍ 3: 21–40 വയസ്സ്. (1976 സെപ്തംബര്‍ മൂന്നിനും 1995 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍).
ഓഫീസര്‍ സ്കെയില്‍ 2:  പ്രായം 21–32 വയസ്സ്. (1984 സെപ്തംബര്‍ മൂന്നിനും 1995 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍).
ഓഫീസര്‍ സ്കെയില്‍ 1: 18–30 വയസ്സ്. (1986 സെപ്തംബര്‍ മൂന്നിനും 1998 ആഗസ്ത് 31നും ഇടയില്‍ ജനിച്ചവര്‍).
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 100 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.
www.ibps.in വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top