08 May Wednesday

കലിക്കറ്റ് എൻഐടിയിൽ ടെക്നിക്കൽ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

കലിക്കറ്റ് എൻഐടിയിൽ വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ, കംപ്യൂട്ടർ സെന്ററുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കും. കരാർ നിയമനമാണ്. 129 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഐടിഐക്കാർക്കും അപേക്ഷിക്കാം. ഒരുവർഷത്തെ പരിചയമുള്ളവർക്ക് ഭൂരിഭാഗം ഒഴിവുകളിലും മുൻഗണന. ആർകിടെക്ചർ ആൻഡ് എൻജിനിയറിങ് 1, സിഇഡി 9, സിഎച്ച്ഇഡി 6, സിഎസ്ഇഡി 29, ഇഇഡി 17, ഇസിഇഡി 14, എംഇഡി 29, ഫിസിക്സ് 8, കെമിസ്ട്രി 9, എസ്ഒബിടി 2, എസ്എംഎസ്ഇ 1 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 27 കവിയരുത്. രജിസ്ട്രേഷൻ ഫോറവും പ്രവൃത്തിപരിചയവും ഉൾപ്പെടെ വിശദവിവരം www.nitc.ac.in  എന്ന website ൽ ലഭിക്കും. അഭിമുഖത്തിന്റെ തിയതിയും പട്ടികയിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top