26 April Friday

ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രോജക്ട് വിഭാഗത്തിൽ എൻജിനിയറിങ് തസ്തികകളിൽ നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രോജക്ട് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയറിങ് തസ്തികകളിൽ നിയമനം നടത്തും. എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എൻജിനിയർ, സെക്ഷൻ എൻജിനിയർ തസ്തികകളിൽ ആകെ നൂറൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ ഡിപ്ലോമ. ഓരോ തസ്തികയിലും ഉയർന്ന പ്രായം വ്യത്യസ്തമാണ്. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എൻജിനിയർ തസ്തികകളിൽ ആകെ  50 ഒഴിവുണ്ട്. ഉയർന്ന പ്രായം 60. വിരമിച്ചവർ മാത്രമേ അപേക്ഷിക്കാവൂ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സംബന്ധിച്ച വിശദവിവരം website ൽ. ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് പ്രിന്റെടുത്ത് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം  ഏപ്രിൽ എട്ടിന് വൈകിട്ട് നാലിനകം General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K H Road, Shanthinagar, Bengaluru 560027 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് www.bmrc.co.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top